image

3 Feb 2022 10:19 AM IST

Learn & Earn

മൊബൈല്‍ ഫോണ്‍ ഇന്‍ഷുറന്‍സ്, ഉറപ്പാക്കാം

MyFin Desk

മൊബൈല്‍ ഫോണ്‍ ഇന്‍ഷുറന്‍സ്, ഉറപ്പാക്കാം
X

Summary

രാവിലെ ഉറക്കമെഴുന്നേറ്റാല്‍ നമ്മള്‍ ആദ്യം തിരയുന്നത് മൊബൈല്‍ ഫോണായിരിക്കും. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ നിന്നുള്ള സന്ദേശങ്ങള്‍ അറിയാനുള്ള ത്വര എല്ലാ സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളിലും ഉണ്ട്. പുതിയ ഫീച്ചറുകളും സവിശേഷതകളുമുള്ള മൊബൈല്‍ ഫോണുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഏറെയാണ്. ആഡംബര വസ്തു എന്ന നിലയില്‍ നിന്ന് മൊബൈല്‍ ഇപ്പോള്‍ ഒരു അവശ്യവസ്തുവായി മാറിയിട്ടുണ്ട്. വ്യക്തിപരവും തൊഴില്‍പരവുമായ എല്ലാ കാര്യങ്ങളിലും നമ്മെ സഹായിക്കുന്ന ഒരു സന്തതസഹചാരിയാണ് മൊബൈല്‍. മൊബൈല്‍ ഇന്‍ഷുറന്‍സ് എന്ന ആശയം ഉണ്ടായത് ഈയടുത്ത കാലത്താണ്. […]


രാവിലെ ഉറക്കമെഴുന്നേറ്റാല്‍ നമ്മള്‍ ആദ്യം തിരയുന്നത് മൊബൈല്‍ ഫോണായിരിക്കും. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ...

രാവിലെ ഉറക്കമെഴുന്നേറ്റാല്‍ നമ്മള്‍ ആദ്യം തിരയുന്നത് മൊബൈല്‍ ഫോണായിരിക്കും. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ നിന്നുള്ള സന്ദേശങ്ങള്‍ അറിയാനുള്ള ത്വര എല്ലാ സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളിലും ഉണ്ട്. പുതിയ ഫീച്ചറുകളും സവിശേഷതകളുമുള്ള മൊബൈല്‍ ഫോണുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഏറെയാണ്. ആഡംബര വസ്തു എന്ന നിലയില്‍ നിന്ന് മൊബൈല്‍ ഇപ്പോള്‍ ഒരു അവശ്യവസ്തുവായി മാറിയിട്ടുണ്ട്. വ്യക്തിപരവും തൊഴില്‍പരവുമായ എല്ലാ കാര്യങ്ങളിലും നമ്മെ സഹായിക്കുന്ന ഒരു സന്തതസഹചാരിയാണ് മൊബൈല്‍.

മൊബൈല്‍ ഇന്‍ഷുറന്‍സ് എന്ന ആശയം ഉണ്ടായത് ഈയടുത്ത കാലത്താണ്. എന്നാല്‍ പല സ്മാര്‍ട്ഫോണ്‍ ഉടമകള്‍ക്കും ഇതിനെക്കുറിച്ച് അറിവില്ല എന്നതാണ് സത്യം. അറിയുന്നവര്‍ ഈ പ്ലാന്‍ സ്വീകരിക്കാന്‍ താല്‍പര്യം കാണിക്കുന്നുമ്മില്ല. വിലപിടിപ്പുള്ള മറ്റേത് വസ്തുവിനെയും പോലെ മൊബൈലും മോഷ്ടിക്കപ്പെടാനോ, നഷ്ടപ്പെട്ടുപോകാനോ ഉള്ള സാധ്യത വളരെയധികമാണ്. മൊബൈല്‍ ഫോണ്‍ ഇന്‍ഷ്വര്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഫോണ്‍ മോഷ്ടിക്കപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ അതായത്, ഈ ഉപകരണത്തിന് ഉണ്ടായേക്കാവുന്ന ബാഹ്യമോ ആന്തരികമോ ആയ കേടുപാടുകള്‍ക്ക് പരിരക്ഷ ലഭിക്കും.

നേട്ടങ്ങള്‍

വിലകൂടിയ സ്മാര്‍ട്ഫോണുകള്‍ മോഷ്ടിക്കപ്പെടുന്നതില്‍ നിന്നും കേടുപാടുകള്‍ സംഭവിക്കുന്നതില്‍ നിന്നും സംരക്ഷിക്കാന്‍ ഫോണ്‍ ഇന്‍ഷുര്‍ ചെയ്യുന്നതിലൂടെ സാധിക്കും. നിങ്ങള്‍ മുന്‍പ് ഉപയോഗിച്ച ഫോണുകള്‍ക്ക് ഇങ്ങനെയൊരു ചരിത്രമുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് മൊബൈല്‍ ഇന്‍ഷുര്‍ ചെയ്യുന്നതിന്റെ പ്രാധാന്യം മനസിലാക്കാനാവും.

കവറേജ് പരിധി

ഫോണില്‍ നനവ് പറ്റുകയോ വെള്ളത്തില്‍ വീഴുകയോ ചെയ്യുമ്പോഴുണ്ടാകുന്ന ആന്തരിക നാശനഷ്ടം,
ടച്ച് സ്‌ക്രീന്‍, ഇയര്‍ഫോണ്‍ ജാക്കറ്റ്, ചാര്‍ജിംഗ് പോര്‍ട്ട് മുതലായവയ്ക്ക് സംഭവിക്കുന്ന തകരാറുകള്‍
അടച്ചിട്ട വീട്ടില്‍ നിന്നും ഫോണ്‍ മോഷ്ടിക്കപ്പെടുന്ന അവസ്ഥ
പൂട്ടിയിട്ട വാഹനങ്ങളില്‍ നിന്നോ കെട്ടിടങ്ങളില്‍ നിന്നോ സംഭവിച്ച മോഷണം
ഫോണിന്റെ ആന്തരിക-ബാഹ്യ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ എന്നിവയാണ് ഈ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരിക.

എന്നാല്‍ ഫോണ്‍ ദുരൂഹമായി കാണാതിരുന്നാലോ, ആളില്ലാത്ത കെട്ടിടത്തില്‍ നിന്നോ വാഹനത്തില്‍ നിന്നോ ഫോണ്‍ മോഷ്ടിക്കപ്പെട്ടാലോ, ഫോണിന്റെ ഉടമസ്ഥന്‍ അല്ലാതെ മറ്റൊരാള്‍ ഉപയോഗിക്കുമ്പോള്‍ ഫോണിന് കേടുപാടുകള്‍ സംഭവിച്ചാലോ, പതിവ് ഉപയോഗം മൂലം എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാലോ, മനഃപൂര്‍വ്വമായി കേടുപാടുകള്‍ വരുത്തിയാലോ, ഉപകരണം വൃത്തിയാക്കുന്ന സമയത്ത് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാലോ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കില്ല.

ആപ്പ്സ് ഡെയിലി, വണ്‍ അസിസ്റ്റ്, സിങ്ക് ആന്‍ സ്‌കാന്‍, ഓണ്‍ സൈറ്റ് ഗോ, ടൈംസ് ഗ്ലോബല്‍ അഷ്വറൻസ് തുടങ്ങിയ കമ്പനികള്‍ നിങ്ങളുടെ മൊബൈല്‍ഫോണുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു.