25 April 2025 3:33 PM IST
ഐസിഎല്‍ ഫിന്‍കോര്‍പ് സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ നാളെ മുതല്‍ ആരംഭിക്കും. ക്രിസില്‍ ബിബിബി- സ്റ്റേബിള്‍ റേറ്റിംഗോടു കൂടിയ ഈ എന്‍സിഡികള്‍, 13.01 ശതമാനം വരെ എഫെക്റ്റീവ് റിട്ടേണ്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. എന്‍സിഡി ഇഷ്യൂ മെയ് 9, 2025 വരെ ലഭ്യമാണ്. ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ ഗോള്‍ഡ് ലോണ്‍ സേവനം കൂടുതല്‍ ശാക്തീകരിക്കുവാനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.
10,000 രൂപയാണ് ഏറ്റവും കുറഞ്ഞ ആപ്ലിക്കേഷന്‍ തുക. 68 മാസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് ഇരട്ടി തുകയാണ് വാഗ്ദാനം ചെയ്യുന്നത്. 60 മാസത്തേക്ക് 12.50 ശതമാനം, 36 മാസത്തേക്ക് 12.00 ശതമാനം, 24 മാസത്തേക്ക് 11.50 ശതമാനം, 13 മാസത്തേക്ക് 11.00 ശതമാനം എന്നിങ്ങനെയാണ് ഓരോ കാലയളവിലെ ഉയര്‍ന്ന പലിശ നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയാനും www.iclfincorp.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും.
നിക്ഷേപകര്‍ക്ക് അടുത്തുള്ള ഐസിഎല്‍ ബ്രാഞ്ചുകള്‍ സന്ദര്‍ശിച്ച് സംശയ നിവാരണം വരുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐസിഎല്ലുമായി ബന്ധപ്പെടാന്‍ ഈ നമ്പരുകളിലൂടെ സാധിക്കും. 1800 31 333 53, +91 85890 01187, +91 85890 20137, 85890 20186.