image

23 Nov 2022 5:25 PM IST

Stock Market Updates

ബാങ്കിങ് ഓഹരികളുടെ മുന്നേറ്റം വിപണിക്ക് അനുകൂലമായി

MyFin Desk

Stock market pre opening analysis
X

Stock market pre opening analysis 


മുംബൈ: ബാങ്കിങ് മേഖലയിലെ ഓഹരികളുടെ മുന്നേറ്റവും, ആഗോള വിപണികളിലെ അനുകൂല പ്രവണതയും ഇന്ത്യന്‍ മാര്‍ക്കറ്റിന് നേട്ടമുണ്ടാക്കി. ചൊവ്വാഴ്ചത്തെ നേട്ടം തുടര്‍ന്ന്് സെന്‍സെക്‌സ് 91.62 പോയിന്റ് വര്‍ധിച്ച് 61,510.58 ലും, നിഫ്റ്റി 23.05 പോയിന്റ് നേട്ടത്തില്‍ 18,267.25 ലും ക്ലോസ് ചെയ്തു.

സെന്‍സെക്‌സില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഡോ റെഡ്ഢി, കൊട്ടക് മഹിന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ, മാരുതി, എന്‍ ടി പി സി, ആക്‌സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക് എന്നിവ ലാഭത്തിലായിരുന്നു.

പവര്‍ ഗ്രിഡ്, ടെക്ക് മഹിന്ദ്ര, ടൈറ്റന്‍ , ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സേര്‍വ് എന്നിവ നഷ്ടം നേരിട്ടു. ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ഷാങ്ങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലാണ് അവസാനിച്ചത്. യൂറോപ്യന്‍ വിപണികള്‍ അവസാന ഘട്ട വ്യാപാരത്തില്‍ മുന്നേറ്റം കാഴ്ച വച്ചു. ചൊവ്വാഴ്ച യു എസ് വിപണിയും ലാഭത്തിലാണ് അവസാനിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 1.05 ശതമാനം വര്‍ധിച്ചു ബാരലിന് 89.29 ഡോളറായി. ചൊവ്വാഴ്ച വിദേശ നിക്ഷേപകര്‍ 697.83 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു.