image

10 Jan 2023 11:01 AM IST

Stock Market Updates

നഷ്ടത്തില്‍ തുടക്കം, മൂന്നാം പാദ ഫലത്തിന് പിന്നാലെ ടിസിഎസ് 2% ഇടിഞ്ഞു

MyFin Desk

നഷ്ടത്തില്‍ തുടക്കം, മൂന്നാം പാദ ഫലത്തിന് പിന്നാലെ ടിസിഎസ് 2% ഇടിഞ്ഞു
X



ആദ്യഘട്ട വ്യപാരത്തില്‍ നഷ്ടത്തോടെ ആരംഭിച്ച് വിപണി. ഐടി, ബാങ്കിങ് ഓഹരികളിലെ ഇടിവും, ആഗോള വിപണികളിലെ ഏറ്റക്കറച്ചിലുകളും വിപണിയെ ബാധിച്ചു. വിദേശ നിക്ഷേപത്തിന്റെ തുടര്‍ച്ചയായ പിന്‍വാങ്ങലും വിപണിക്ക് പ്രതികൂലമാവുന്നുണ്ട്. പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 243 പോയിന്റ് ഇടിഞ്ഞ് 60,504.30 ലും, നിഫ്റ്റി 61.75 പോയിന്റ് നഷ്ടത്തില്‍ 18,039.45 ലുമെത്തി.

10.20 ന് സെന്‍സെക്‌സ് 357.33 പോയിന്റ് നഷ്ടത്തില്‍ 60389.98 ലും നിഫ്റ്റി 96.95 പോയിന്റ് താഴ്ന്ന് 18,004.25 ലുമാണ് വ്യാപാരം ചെയുന്നത്. സെന്‍സെക്‌സില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, മാരുതി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെക്ക് മഹീന്ദ്ര, ഐടിസി, ഐസിഐസിഐ ബാങ്ക് എന്നിവ നഷ്ടത്തിലായി.

ടിസിഎസ് ആദ്യഘട്ട വ്യപാരത്തില്‍ 2 ശതമാനം ഇടിഞ്ഞിരുന്നു. മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 11 ശതമാനം വര്‍ധിച്ച് 10,846 കോടി രൂപയായി. ടാറ്റ മോട്ടോര്‍സ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ ഗ്രിഡ്, ടൈറ്റന്‍, ലാര്‍സെന്‍ ആന്‍ഡ് റ്റിയുബ്രോ എന്നിവ ലാഭത്തിലാണ്. ഏഷ്യന്‍ വിപണിയില്‍ സിയോള്‍ ടോക്കിയോ എന്നിവ നേട്ടത്തിലും ഹോങ്കോങ് നഷ്ടത്തിലുമാണ്. തിങ്കളാഴ്ച യുഎസ് വിപണി സമ്മിശ്രമായാണ് വ്യപരാമവസാനിപ്പിച്ചത്.

തിങ്കളാഴ്ച സെന്‍സെക്‌സ് 846.94 പോയിന്റ് വര്‍ധിച്ച് 60,747.31 ലും നിഫ്റ്റി 241.75 പോയിന്റ് ഉയര്‍ന്ന് 18,101.20 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില 0.44 ശതമാനം ഇടിഞ്ഞ് ബാരലിന് 79.32 ഡോളറായി. വിദേശ നിക്ഷേപകര്‍ 203.13 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.