3 Jan 2023 4:42 PM IST
ആഗോള വിപണികൾ താങ്ങായി, വ്യാപാരത്തിന്റെ അവസാന ഘട്ടത്തില്‍ മുന്നേറി സെൻസെക്സ്
MyFin Desk
ആഗോള വിപണികളിലെ മോശമല്ലാത്ത പ്രകടനം ഇന്ത്യന്‍ ഓഹരി മാര്‍ക്കറ്റിലും പ്രതിഫലിച്ചു. വ്യാപാരത്തിലുടനീളം ചാഞ്ചാട്ടത്തില്‍ തുടര്‍ന്നുവെങ്കിലും നേട്ടത്തോടെയാണ് സെന്‍സെക്സും നിഫ്റ്റിയും അസാനിപ്പിച്ചത്. സെന്‍സെക്‌സ് 126.41 പോയിന്റ് വര്‍ധിച്ച് 61,294.20 ലും നിഫ്റ്റി 35.10 പോയിന്റ് ഉയര്‍ന്ന് 18,332.55 ലുമെത്തി.
സെന്‍സെക്‌സില്‍ ആക്‌സിസ് ബാങ്ക്, ടൈറ്റന്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ടെ്ക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വിപ്രോ, നെസ്ലെ, ബജാജ് ഫിനാന്‍സ് എന്നിവ ലാഭത്തിലായി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍ എന്നിവ ഇടിഞ്ഞു. ഏഷ്യന്‍ വിപണിയില്‍ ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ലാഭത്തിലായപ്പോള്‍ സിയോള്‍ നഷ്ടത്തിലായി.
യൂറോപ്യന്‍ വിപണികള്‍ ഉച്ച കഴിഞ്ഞുള്ള സെഷനില്‍ മുന്നേറ്റത്തിലാണ് വ്യപാരം ചെയ്തിരുന്നത്. തിങ്കളാഴ്ച യുഎസ് വിപണി അവധിയായിരുന്നു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0.34 ഉയര്‍ന്ന് ബാരലിന് 86.20 ഡോളറായി. വിദേശ നിക്ഷേപകര്‍ തിങ്കളാഴ്ച 212.57 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.