20 Dec 2022 4:46 PM IST
പ്രാരംഭ ഘട്ടത്തില് കുത്തനെ ഇടിഞ്ഞ് വിപണി വ്യാപാരത്തിന്റെ ഒരു ഘട്ടത്തില് ശക്തമായ തിരിച്ചു വരവ് നടത്തി. അവസാന ഘട്ടത്തില് നേരിയ നഷ്ടത്തിലാണ് അസാനിച്ചത്. പ്രധാന ഓഹരികളിലെ വാങ്ങലുകള് രണ്ടാം ഘട്ടത്തില് വിപണിക്ക് തുണയായി. സെന്സെക്സ് 103.90 പോയിന്റ് ഇടിഞ്ഞ് 61,702.29 ലും നിഫ്റ്റി 35.15 പോയിന്റ് നഷ്ടത്തില് 18,385.30 ലുമാണ് വ്യപാരമവസാനിപ്പിച്ചത്. വ്യപാരത്തിന്റെ ഒരു ഘട്ടത്തില് സെന്സെക്സ് 703 .51 പോയിന്റ് ഇടിഞ്ഞ് 61,102.68 ല് എത്തിയിരുന്നു.
സെന്സെക്സില് ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന് യുണിലിവര്, മഹീന്ദ്ര ആന്ഡ് മഹീന്ദ്ര, ലാര്സെന് ആന്ഡ് റ്റിയുബ്രോ, ഭാരതി എയര്ടെല്, മാരുതി സുസുക്കി, എന്ടിപിസി, ടെക്ക് മഹീന്ദ്ര, ബജാജ് ഫിനാന്സ്, ടാറ്റ സ്റ്റീല് എന്നിവ നഷ്ടത്തിലായി. ടാറ്റ കണ്സള്ട്ടന്സി സര്വീസ്, റിലയന്സ് ഇന്ഡസ്ട്രീസ്, അള്ട്രാ ടെക്ക് സിമന്റ്, ഇന്ഡസ് ഇന്ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ ലാഭത്തിലായിരുന്നു.
ഏഷ്യന് വിപണിയില് സിയോള്, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ഇടിഞ്ഞു. യൂറോപ്യന് വിപണിയില് ഉച്ച കഴിഞ്ഞുള്ള സെഷനില് നഷ്ടത്തിലാണ് വ്യാപാരം ചെയ്തിരുന്നത്. തിങ്കളാഴ്ച യുഎസ് വിപണി നഷ്ടത്തിലാണ് വ്യപരാമവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് 0.65 ശതമാനം ഉയര്ന്ന് ബാരലിന് 80.32 ഡോളറായി. വിദേശ നിക്ഷേപകര് തിങ്കളാഴ്ച 538.10 കോടി രൂപയുടെ ഓഹരികള് വിറ്റഴിച്ചു.