7 Feb 2023 5:35 PM IST
Summary
- 17,811.15 വരെ ഉയര്‍ന്ന നിഫ്റ്റി 17,652.55 ലേക്ക് ഇടിഞ്ഞു
- നിഫ്റ്റിയിലെ 31 പ്രധാന കമ്പനികള്‍ ഇന്ന് നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്
കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന നിക്ഷേപകരില്‍ ആശങ്ക എഫ് എംസിജി, മെറ്റല്‍, ഓട്ടോ മൊബൈല്‍ ഓഹരികളില്‍ വില്പന സമ്മര്‍ദ്ദം നേരിടുന്നതിന് കാരണമായി. സെന്‍സെക്‌സ് 220.86 പോയിന്റ് താഴ്ന്ന് 60,286.04 ലും നിഫ്റ്റി 43 .10 പോയിന്റ് ഇടിഞ്ഞ് 17,721.50 ലും വ്യാപാരമവസാനിപ്പിച്ചു. വ്യപാരത്തിന്റെ ഒരു ഘട്ടത്തില്‍ 60,655.14 ലെത്തിയ സെന്‍സെക്‌സ് 60,063.49 നിലയിലേക്ക് താഴ്ന്നിരുന്നു.
17,811.15 വരെ ഉയര്‍ന്ന നിഫ്റ്റി 17,652.55 ലേക്ക് ഇടിഞ്ഞു. നിഫ്റ്റിയിലെ 31 പ്രധാന കമ്പനികള്‍ ഇന്ന് നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.
സെന്‍സെക്‌സില്‍ ടാറ്റ സ്റ്റീല്‍, ഐടിസി, സണ്‍ ഫാര്‍മ, മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്ക്, വിപ്രോ, ഇന്‍ഫോസിസ്, എച്ച് യു എല്‍, ഭാരതി എയര്‍ടെല്‍, റിലയന്‍സ് എന്നിവ നഷ്ടത്തിലായി.
കൊട്ടക് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സേര്‍വ്, എല്‍ ആന്‍ഡ് ടി, എസ്ബിഐ, ടിസിഎസ്, എച്ച്ഡിഎഫ് സി ബാങ്ക് എന്നിവ ലാഭത്തില്‍ അവസാനിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്‍തോതില്‍ ഇടിഞ്ഞു കൊണ്ടിരുന്ന അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ ഇന്ന് നേട്ടത്തിലാണ് വ്യപാരം ചെയ്തിരുന്നത്. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി ഇന്ന് 14.63 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യുട്ടിലെത്തി. അദാനി പോര്‍ട്ട്‌സ് 1.33 ശതമാനം വര്‍ധിച്ചു.
ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് റിസര്‍വ് ചീഫിന്റെ പ്രഖ്യാപനത്തെ മുന്‍ നിര്‍ത്തി ആഗോള വിപണികള്‍ സമ്മിശ്രമായ പ്രകടനമാണ് കാഴ്ച വച്ചത്.
തിങ്കളാഴ്ച വിദേശ നിക്ഷേപകര്‍ 1 ,218.14 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0.79 ശതമാനം ഉയര്‍ന്ന് ബാരലിന് 81.78 ഡോളറായി.