image

25 Nov 2022 4:53 PM IST

Banking

റിലയൻസ്, വിപ്രോ ഓഹരികളുടെ മുന്നേറ്റത്തിൽ വിപണി നേട്ടത്തിൽ അവസാനിച്ചു

MyFin Desk

indian stock market
X

stock market closing news


ആദ്യഘട്ട വ്യപാരത്തിൽ കഴിഞ്ഞ മൂന്ന് ദിവസത്തെ നേട്ടം നിലനിർത്താനാവാതെ നഷ്ടത്തിൽ ആരംഭിച്ചുവെങ്കിലും അവസാന ഘട്ടത്തിൽ വിപണി ശക്തമായി തിരിച്ചു വന്നു. ഇതോടെ തുടർച്ചയായ നാലാം ദിവസവും വിപണി നേട്ടത്തിൽ അവസാനിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, വിപ്രോ, മാരുതി എന്നി പ്രമുഖ ഓഹരികളിലുണ്ടായ മുന്നേറ്റമാണ് വിപണിയുടെ നേട്ടം നില നിർത്തിയത്.

സെൻസെക്സ് 20 .96 വർധിച്ച് 62,293.64 ൽ വ്യാപാരം അവസാനിച്ചപ്പോൾ, നിഫ്റ്റി 28.65 പോയിന്റ് ഉയർന്ന് 18,512.75 ലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി റെക്കോർഡ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് വ്യപാരത്തിന്റെ ഒരു ഘട്ടത്തിൽ 175.05 പോയിന്റ് വർധിച്ച് 62,447.73 വരെയെത്തിയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് 1.34 ശതമാനം ഉയർന്നപ്പോൾ, വിപ്രോ, ടെക്ക് മഹിന്ദ്ര, ആക്സിസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, മാരുതി, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയും ലാഭമുണ്ടാക്കി.

നെസ്‌ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്‌നോളജീസ് എന്നിവ ഇടിഞ്ഞു. ഏഷ്യൻ വിപണിയിൽ, സിയോൾ, ടോക്കിയോ, ഹോങ്കോങ്, എന്നിവ നഷ്ടത്തിലാവസാനിച്ചപ്പോൾ, ഷാങ്ഹായ് നേട്ടത്തിലും ക്ലോസ് ചെയ്തു. ഉച്ച കഴിഞ്ഞുള്ള സെഷനിൽ യൂറോപ്യൻ വിപണികൾ ദുർബലമായാണ് വ്യപാരം ചെയ്തിരുന്നത്. യുഎസ് വിപണി താങ്ക്സ് ഗിവിങ്നോടനുബന്ധിച് വ്യാഴാഴ്ച അവധിയായിരുന്നു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.21 ശതമാനം വർധിച്ച് ബാരലിന് 86.37 ഡോളറായി. വിദേശ നിക്ഷേപകർ വ്യാഴാഴ്ച 1,231.98 കോടി രൂപയുടെ ഓഹരികൾ വാങ്ങി അറ്റ വാങ്ങലുകാരായി.