നയതന്ത്രതലത്തിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യ–ചൈന വ്യാപാര ഇടപാടിൽ 15.3% വർധനയെന്നു റിപ്പോർട്ട്. ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യ മൂന്നുമാസംകൊണ്ട് 31 ബില്യൺ ഡോളറിന്റെ ഇടപാടാണ് ഇരുരാജ്യങ്ങളും നടത്തിയതെന്ന് ചൈനീസ് കസ്റ്റംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.