ജനങ്ങളുടെ ശ്രദ്ധയാകർഷിച്ച് കേരളാ ട്രാവൽ മാർട്ടിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് പവലിയൻ. ഓഗസ്റ്റ്-നവംബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാം പതിപ്പിൻറെ ഭാഗമായിട്ടാണ് കെടിഎമ്മിൽ പവലിയൻ ഒരുക്കിയിട്ടുള്ളത്. വിദേശീയരായ സന്ദർശകരാണ് ഇവിടേക്ക് കൂടുതലായി എത്തുന്നത്.