image

17 Jun 2022 12:30 PM IST

MyFin TV

തെന്നിന്ത്യൻ പടയോട്ടത്തിൽ പകച്ച് ബോളിവുഡ് | Why are South Indian films outperforming Bollywood?

Karthika

1983 ലെ ദേശീയ സിനിമാ അവാർഡുകളുടെ പുരസ്‌കാര വേദി. ഇന്ത്യൻ സിനിമയുടെ പഴമയും പ്രൗഢിയും വിളിച്ചോതുന്ന പോസ്റ്ററുകളും അലങ്കാരങ്ങളും ഉണ്ടായിരുന്ന ആ ഹാളിൽ അന്ന് പൃഥ്വിരാജ് കപൂർ, രാജ് കപൂർ, ദിലീപ് കുമാർ, ദേവാനന്ദ്, അമിതാഭ് ബച്ചൻ, രാജേഷ് ഖന്ന, ധർമേന്ദ്ര തുടങ്ങിയ ബോളിവുഡ് അഭിനേതാക്കളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. തെലുങ്ക്,കന്നഡ,തമിഴ്,മലയാളം എന്നിവയടങ്ങിയ തെന്നിന്ത്യൻ സിനിമയിൽ നിന്നും അവിടെ ഉണ്ടായിരുന്നത്,ഏറ്റവും കൂടുതൽ സിനിമകളിൽ നായക വേഷം ചെയ്തു എന്നതിനാൽ പ്രേം നസീറിന്റെയും ,നൃത്തം ചെയ്യുന്ന എം ജി ആറിന്റെയും ജയലളിതയുടെയും ചിത്രങ്ങൾ മാത്രം.