23 Feb 2026 10:23 AM IST
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 1,520 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,18,320 രൂപയായി. ഗ്രാമിന് 190 രൂപ വര്‍ധിച്ച് 14,790 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12,101 രൂപയിലും പവന് 96,808 രൂപയിലും എത്തി. വെള്ളി ഗ്രാമിന് 10 രൂപ കൂടി 300 രൂപയിലാണ് വ്യാപാരം. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഈ മാസത്തിൻ്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ഡിസംബര്‍ 23നായിരുന്നു സ്വര്‍ണവില ആദ്യമായി ഒരുലക്ഷം കടന്നത്.
പഠിക്കാം & സമ്പാദിക്കാം
Home