31 Aug 2025 1:51 PM IST
ആഗോള സമാധാന സൂചിക 2025 ല്‍ ഏഷ്യയിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി സിംഗപ്പൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള സുരക്ഷിത രാജ്യങ്ങളില്‍ ആറാം സ്ഥാനം നേടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് ആണ് പട്ടിക പുറത്തിറക്കിയത്. സുരക്ഷ, സംഘര്‍ഷം, സൈനികവല്‍ക്കരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. 163 രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
2024ല്‍ അഞ്ചാം സ്ഥാനത്ത് നിന്ന് ഒരു റാങ്ക് താഴേക്ക് പോയെങ്കിലും, സിംഗപ്പൂര്‍ അതിന്റെ സ്‌കോര്‍ 1.339 ല്‍ നിന്ന് 1.357 ആയി മെച്ചപ്പെടുത്തി. 2.229 സ്‌കോറുമായി ഇന്ത്യ 115-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാറ്റമൊന്നുമില്ല. ആഗോളതലത്തില്‍ ഐസ്ലന്‍ഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. അയര്‍ലന്‍ഡും ന്യൂസിലന്‍ഡും തൊട്ടുപിന്നിലുണ്ട്.