7 Jun 2022 2:19 PM IST
Summary
ടൈം ടെക്നോപ്ലാസ്റ്റിന്റെ ഓഹരികൾ ഇന്ന് മികച്ച നേട്ടമുണ്ടാക്കി. കമ്പനിയുടെ, മുംബൈയിലെ, സഖി വികാര റോഡിലുള്ള ഭൂമി വാങ്ങുന്നതിനനുയോജ്യമായ ഉപഭോക്താവിനെ ലഭിച്ചുവെന്ന് പ്രൊമോട്ടർമാർ ഓഹരിവിപണിയെ അറിയിച്ചതിനെ തുടർന്നാണ് വില വർധിച്ചത്. വിപണിയിൽ ഇന്ന് ഓഹരി 8.21 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 112 രൂപയിലെത്തി. തലേ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.06 ശതമാനം ഉയർന്ന് 107.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുൻനിര അസറ്റ് മാനേജ്‌മന്റ് കമ്പനി ആണ് ഈ പ്രസ്തുത ഇടപാടിന് ആവശ്യമായ പരിശോധന […]
ടൈം ടെക്നോപ്ലാസ്റ്റിന്റെ ഓഹരികൾ ഇന്ന് മികച്ച നേട്ടമുണ്ടാക്കി. കമ്പനിയുടെ, മുംബൈയിലെ, സഖി വികാര റോഡിലുള്ള ഭൂമി വാങ്ങുന്നതിനനുയോജ്യമായ ഉപഭോക്താവിനെ ലഭിച്ചുവെന്ന് പ്രൊമോട്ടർമാർ ഓഹരിവിപണിയെ അറിയിച്ചതിനെ തുടർന്നാണ് വില വർധിച്ചത്.
വിപണിയിൽ ഇന്ന് ഓഹരി 8.21 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 112 രൂപയിലെത്തി. തലേ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.06 ശതമാനം ഉയർന്ന് 107.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മുൻനിര അസറ്റ് മാനേജ്‌മന്റ് കമ്പനി ആണ് ഈ പ്രസ്തുത ഇടപാടിന് ആവശ്യമായ പരിശോധന നടത്തുന്നത്. വ്യക്തമായ കാലാവധി പരാമർശിച്ചില്ലെങ്കിലും ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വിൽപ്പന പ്രക്രിയ പൂർത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു.
വില്പനയിൽ നിന്ന് ലഭിക്കുന്ന തുക പ്രൊമോട്ടർ കമ്പനിയുടെ കടങ്ങൾ തിരിച്ചടയ്ക്കുന്നതിനു വിനിയോഗിക്കുമെന്നും അറിയിച്ചു. തൽഫലമായി, നിലവിൽ പണയം വച്ചിരിക്കുന്ന മുഴുവൻ ഓഹരികളും വീണ്ടെടുക്കും.
ടൈം ടെക്നോപ്ലാസ്ററ് പോളിമെർ ഉത്പ്പന്നങ്ങൾ നിർമിക്കുന്ന മുൻനിര കമ്പനികളിലൊന്നാണ്. ആഗോള തലത്തിൽ 34 ഓളം പ്ളാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. വ്യാവസായിക പാക്കേജിംഗ് സൊല്യൂഷനുകൾ, ലൈഫ്‌സ്‌റ്റൈൽ ഉൽപ്പന്നങ്ങൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, ഹെൽത്ത് കെയർ ഉൽപ്പന്നങ്ങൾ, ഇൻഫ്രാസ്ട്രക്ചർ, മെറ്റീരിയൽ ഹാൻഡ്‌ലിംഗ് സൊല്യൂഷനുകൾ, കോമ്പോസിറ്റ് സിലിണ്ടറുകൾ തുടങ്ങി വളരുന്ന വ്യവസായ വിഭാഗങ്ങളിൽ കമ്പനിയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നു.