9 Jun 2022 12:07 PM IST
Summary
മുംബൈ: നാലു ദിവസത്തെ നഷ്ടത്തിനുശേഷം ഇന്ന് നേട്ടത്തില്‍ വ്യാപാരം അവാസനിപ്പിച്ച് വിപണി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാര്‍തി എയര്‍ടെല്‍, ടെക് മഹീന്ദ്ര ഓഹരികളുടെ വാങ്ങല്‍ മോശം പ്രവണതകള്‍ക്കിടയിലും വിപണിക്ക് നേട്ടമായി. സെന്‍സെക്‌സ് 427.79 പോയിന്റ് ഉയര്‍ന്ന് 55,320.28 ലും, നിഫ്റ്റി 121.85 പോയിന്റ് ഉയര്‍ന്ന് 16,478.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. "വിപണി ഇപ്പോഴും അസ്ഥിരമായ ആഗോള വിപണിയുടെ പിടിയിലാണ്. ആഗോള തലത്തില്‍, വരാനിക്കുന്ന കേന്ദ്ര ബാങ്കുകളുടെ മീറ്റിംഗുകളെക്കുറിച്ചുള്ള ജാഗ്രതയിലാണ് നിക്ഷേപകര്‍. എന്നിരുന്നാലും, യുഎസ് ഫ്യൂച്ചറുകളിലെ പോസിറ്റീവ് ചലനങ്ങള്‍ കാരണം […]
മുംബൈ: നാലു ദിവസത്തെ നഷ്ടത്തിനുശേഷം ഇന്ന് നേട്ടത്തില്‍ വ്യാപാരം അവാസനിപ്പിച്ച് വിപണി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാര്‍തി എയര്‍ടെല്‍, ടെക് മഹീന്ദ്ര ഓഹരികളുടെ വാങ്ങല്‍ മോശം പ്രവണതകള്‍ക്കിടയിലും വിപണിക്ക് നേട്ടമായി.
സെന്‍സെക്‌സ് 427.79 പോയിന്റ് ഉയര്‍ന്ന് 55,320.28 ലും, നിഫ്റ്റി 121.85 പോയിന്റ് ഉയര്‍ന്ന് 16,478.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. "വിപണി ഇപ്പോഴും അസ്ഥിരമായ ആഗോള വിപണിയുടെ പിടിയിലാണ്. ആഗോള തലത്തില്‍, വരാനിക്കുന്ന കേന്ദ്ര ബാങ്കുകളുടെ മീറ്റിംഗുകളെക്കുറിച്ചുള്ള ജാഗ്രതയിലാണ് നിക്ഷേപകര്‍. എന്നിരുന്നാലും, യുഎസ് ഫ്യൂച്ചറുകളിലെ പോസിറ്റീവ് ചലനങ്ങള്‍ കാരണം ആഭ്യന്തര വിപണി വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ അതിന്റെ നഷ്ടം നികത്തി. യുഎസ് ഫെഡിന്റെ ഭാഗത്തുനിന്നും 50 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന കണക്കിലെടുത്തിട്ടുണ്ടെങ്കിലും, കടുത്ത ഹോക്കിഷ് നടപടികള്‍ ഉണ്ടായേക്കാമെന്ന ഭയത്തിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ജാഗ്രതയിലാണ്," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് മേധാവി വിനോദ് നായര്‍ പറഞ്ഞു.
ഡോ റെഡ്ഡീസാണ് പ്രധാനമായും നേട്ടമുണ്ടാക്കിയ ഓഹരി. ഇതിന്റെ ഓഹരി വില മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികളും നേട്ടമുണ്ടാക്കി.
ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, എസ്ബിഐ, ബജാജ് ഫിനാന്‍സ് എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍.