15 Jun 2022 1:10 PM IST
Summary
മലബാര്‍ ഇന്ത്യ ഫണ്ട് തുടങ്ങിയ പ്രമുഖ നിക്ഷേപകരില്‍ നിന്നുമായി 250 കോടി രൂപയുടെ പുതിയ നിക്ഷേപങ്ങളുടെ വരവോടെ ജെനസിസ് ഇന്റര്‍നാഷണലിന്റെ ഓഹരികള്‍ ബിഎസ്ഇ യിൽ അഞ്ചു ശതമാനം ഉയര്‍ന്നു. ത്രീഡി മാപ്പിംഗ്, ജിയോസ്‌പേഷ്യല്‍ സൊല്യൂഷനുകള്‍ എന്നിവയിലെ മുന്‍നിര കമ്പനിയായ ജെനസിസ്, ഈ ഫണ്ട് നീതി ആയോഗിന്റെ ത്രീഡി ഡിജിറ്റല്‍ ട്വിന്‍ കണ്ടന്റ് പ്രോഗ്രാമിനു വേണ്ടി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഓഹരികൾ ഇന്ന് ബിഎസ്ഇ യില്‍ 584.30 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ഒരു […]
മലബാര്‍ ഇന്ത്യ ഫണ്ട് തുടങ്ങിയ പ്രമുഖ നിക്ഷേപകരില്‍ നിന്നുമായി 250 കോടി രൂപയുടെ പുതിയ നിക്ഷേപങ്ങളുടെ വരവോടെ ജെനസിസ് ഇന്റര്‍നാഷണലിന്റെ ഓഹരികള്‍ ബിഎസ്ഇ യിൽ അഞ്ചു ശതമാനം ഉയര്‍ന്നു. ത്രീഡി മാപ്പിംഗ്, ജിയോസ്‌പേഷ്യല്‍ സൊല്യൂഷനുകള്‍ എന്നിവയിലെ മുന്‍നിര കമ്പനിയായ ജെനസിസ്, ഈ ഫണ്ട് നീതി ആയോഗിന്റെ ത്രീഡി ഡിജിറ്റല്‍ ട്വിന്‍ കണ്ടന്റ് പ്രോഗ്രാമിനു വേണ്ടി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഓഹരികൾ ഇന്ന് ബിഎസ്ഇ യില്‍ 584.30 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ഒരു ഓള്‍ ഇന്ത്യ വെക്റ്റര്‍ മാപ്പിനൊപ്പം സ്ട്രീറ്റ് ഇമേജറി ഇമ്മേഴ്സീവ് ഉള്ളടക്കം പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് ജെനസിസ്. ഉയര്‍ന്ന വേഗതയിലും, കൃത്യതയിലും ഭൗമ-ആകാശ ചിത്രങ്ങള്‍ സ്വായത്തമാക്കാന്‍ കഴിവുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സെന്‍സര്‍ കമ്പനി കൂടിയാണിത്.
ത്രീഡി മാപ്പിംഗില്‍ കമ്പനി അടുത്തിടെ രണ്ട് പേറ്റന്റുകള്‍ക്കായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യ മേഖലയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്ന മള്‍ട്ടി വെര്‍ട്ടിക്കല്‍ ആപ്ലിക്കേഷനുകള്‍ നൽകുന്ന ഒരു ബിസിനസ് മോഡല്‍ പ്ലാറ്റ്‌ഫോം ശക്തിപ്പെടുത്താനാണ് കമ്പനി പദ്ധതിയിടുന്നത്. യൂട്ടിലിറ്റികള്‍, സ്മാര്‍ട്ട് സിറ്റികള്‍, ബിഗ്-ടെക്, ഡിജിറ്റല്‍, ഇ-കൊമേഴ്സ് മേഖലകളെയാണ് കമ്പനി ലക്ഷ്യമിടുന്നത്.
"ജെനെസിസിന്റെ മാപ്പിംഗ് കണ്ടന്റ്, സംയോജന ശേഷി, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യമേഖലയില്‍ വരും വര്‍ഷങ്ങളില്‍ കമ്പനിക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവയിൽ ഞങ്ങള്‍ ആവേശഭരിതരാണ്. ഒരു ഹൈ-ഡെഫനിഷന്‍ മാപ്പ് പ്ലാറ്റ്ഫോം 'ഡിജിറ്റല്‍ ഇന്ത്യ' പദ്ധതിയുടെ അവിഭാജ്യ ഘടകമായിരിക്കും. അതിനായുള്ള ജെനസിസിന്റെ യാത്രയില്‍ അവരുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്," മലബാര്‍ ഇന്ത്യ ഫണ്ട് മാനേജിംഗ് പാര്‍ട്ണര്‍ സുമീത് നാഗര്‍ പറഞ്ഞു.