16 Jun 2022 10:45 AM IST
Summary
മുംബൈ: അഞ്ചാം ദിവസവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി. സെന്‍സെക്‌സ് 1,045.60 പോയിന്റ് ഇടിഞ്ഞ് 51,495.79 ലും, നിഫ്റ്റി 331.55 പോയിന്റ് താഴ്ന്ന് 15,360.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് 75 ബേസിസ് പോയിന്റ് നിരക്കുയര്‍ത്തലിനു പിന്നാലെയാണ് വിപണികള്‍ കനത്ത നഷ്ടത്തിലേക്ക് നീങ്ങിയത്. ആദ്യഘട്ട വ്യാപാരം നേട്ടത്തിലായിരുന്നുവെങ്കിലും പിന്നെ വിപണികള്‍ നഷ്ടത്തിലേക്ക് മാറുകയായിരുന്നു. റിലയന്‍സ് ഇന്‍ഡസട്രീസ്, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികളെല്ലാം കനത്ത വില്‍പ്പന നേരിട്ടു. ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വിപ്രോ, ഭാര്‍തി […]
മുംബൈ: അഞ്ചാം ദിവസവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി. സെന്‍സെക്‌സ് 1,045.60 പോയിന്റ് ഇടിഞ്ഞ് 51,495.79 ലും, നിഫ്റ്റി 331.55 പോയിന്റ് താഴ്ന്ന് 15,360.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് 75 ബേസിസ് പോയിന്റ് നിരക്കുയര്‍ത്തലിനു പിന്നാലെയാണ് വിപണികള്‍ കനത്ത നഷ്ടത്തിലേക്ക് നീങ്ങിയത്. ആദ്യഘട്ട വ്യാപാരം നേട്ടത്തിലായിരുന്നുവെങ്കിലും പിന്നെ വിപണികള്‍ നഷ്ടത്തിലേക്ക് മാറുകയായിരുന്നു.
റിലയന്‍സ് ഇന്‍ഡസട്രീസ്, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികളെല്ലാം കനത്ത വില്‍പ്പന നേരിട്ടു.
ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വിപ്രോ, ഭാര്‍തി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എന്‍ടിപിസി എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. നെസ് ലേ ഇന്ത്യ മാത്രമാണ് നേട്ടമുണ്ടാക്കിയത്.
ഏഷ്യന്‍ വിപണികളായ ഷാങ്ഹായ്, ഹോംകോംഗ് എന്നിവയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടോക്കയോ, സിയോള്‍ വിപണികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
'മാന്ദ്യ ഭീതി ആഗോള നിക്ഷേപ താല്‍പര്യങ്ങളെ വേട്ടയാടുന്നതിനാല്‍ ഫെഡ് നയത്തെ തുടര്‍ന്നുണ്ടായ ആദ്യഘട്ടത്തിലെ നേട്ടം പിന്നീട് മങ്ങിയെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് മേധാവി വിനോദ് നായര്‍ പറഞ്ഞു.