29 Jun 2022 2:55 PM IST
Summary
ഓറിയെന്റ് ബെല്ലിന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇ യിൽ വ്യാപാരത്തിനിടയിൽ 18.54 ശതമാനം ഉയർന്നു. 20 കോടി രൂപ മൂലധനച്ചെലവുള്ള രണ്ടു പ്രധാന പ്രോജക്ടുകൾ കമ്പനി പൂർത്തിയാക്കി എന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ നേട്ടം. വിട്രിഫൈഡ് ടൈൽ പോലുള്ള ഉയർന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്നതെന്നു കമ്പനിയുടെ സിഇഒ ആദിത്യ ഗുപ്ത അറിയിച്ചു. അതിനാൽ ഈ ആവശ്യങ്ങൾ നിറവേറ്റാൻ, പുതിയ ഉത്പന്നങ്ങൾ നിർമിക്കാൻ, കമ്പനി കൂടുതൽ വിഭവശേഷി ഉപയോഗപ്പെടുത്തി വികസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓറിയന്റ്ബെൽ ടൈൽസ് നാലു പതിറ്റാണ്ടായി […]
ഓറിയെന്റ് ബെല്ലിന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇ യിൽ വ്യാപാരത്തിനിടയിൽ 18.54 ശതമാനം ഉയർന്നു. 20 കോടി രൂപ മൂലധനച്ചെലവുള്ള രണ്ടു പ്രധാന പ്രോജക്ടുകൾ കമ്പനി പൂർത്തിയാക്കി എന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ നേട്ടം. വിട്രിഫൈഡ് ടൈൽ പോലുള്ള ഉയർന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്നതെന്നു കമ്പനിയുടെ സിഇഒ ആദിത്യ ഗുപ്ത അറിയിച്ചു. അതിനാൽ ഈ ആവശ്യങ്ങൾ നിറവേറ്റാൻ, പുതിയ ഉത്പന്നങ്ങൾ നിർമിക്കാൻ, കമ്പനി കൂടുതൽ വിഭവശേഷി ഉപയോഗപ്പെടുത്തി വികസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓറിയന്റ്ബെൽ ടൈൽസ് നാലു പതിറ്റാണ്ടായി സെറാമിക്, വിട്രിഫൈഡ് ടൈലുകൾ നിർമിക്കുന്ന പ്രമുഖ ബ്രാൻഡാണ്. സിക്കന്ദ്രബാദ്, ഹോസ്‌കോട്ട്, ഡോറ എന്നീ മൂന്നു പ്ലാന്റുകളിലും, മോർബിയിലെ രണ്ട് അസോസിയേറ്റ് സ്ഥാപനങ്ങളിലുമായി കമ്പനിക്ക് 31 മില്യൺ സ്‌ക്വയർ മീറ്ററിന്റെ വാർഷിക ഉത്പാദന ശേഷിയുണ്ട്.
ഓഹരി ഇന്ന് 81.15 രൂപ (14 ശതമാനം) ഉയർന്ന് 660.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ വ്യാപാരത്തിൽ ഓഹരിയുടെ വില 687 രൂപ വരെ ഉയർന്നിരുന്നു. ഇന്ത്യൻ ടൈൽ മേഖലയുടെ ഇടത്തരം-ദീർഘകാല വളർച്ചയെക്കുറിച്ച് മാനേജ്‌മെന്റ് വളരെ ശുഭാപ്തിവിശ്വാസം പുലർത്തുന്നുവെന്ന് കമ്പനിയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് കാണിച്ചതും നിക്ഷേപകർക്ക് ആവേശമായി.
മാനേജ്‌മെന്റ് പറയുന്നതനുസരിച്ച്, റിയൽ എസ്റ്റേറ്റ്, ഹൗസിംഗ് മേഖലയിലെ വളർച്ച, ഡിസ്പോസിബിൾ വരുമാനത്തിലെ വർദ്ധനവ്, നവീകരണ, പുനർനിർമ്മാണ പ്രവർത്തനങ്ങളിലെ വളർച്ച, താങ്ങാനാവുന്ന ഭവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, പാർപ്പിട-വാണിജ്യ മേഖലകളിലെ നിക്ഷേപങ്ങളുടെ വർദ്ധനവ് എന്നിവ ടൈൽസ് വിപണിയിലെ വളർച്ചയ്ക്ക് കാരണമാകും. ഇപ്പോൾ ഉപഭോക്താക്കൾ ഭവന നിർമാണത്തിൽ, പ്രത്യേകിച്ചും ടൈലുകൾ തിരഞ്ഞെടുക്കുന്നതിൽ, കൂടുതൽ ശ്രദ്ധാലുക്കളാണ്. കൂടാതെ, റേറ്റിംഗ് ഏജൻസിയായ ക്രിസിൽ കമ്പനിയുടെ ഡെറ്റ് ഉപകരണങ്ങളുടെ (കടപ്പത്രങ്ങളുടെ) ദീർഘകാല-ഹ്രസ്വകാല റേറ്റിംഗുകളും അപ്ഗ്രേഡ് ചെയ്തു.