image

30 Jun 2022 2:44 PM IST

Stock Market Updates

ദേവയാനി ഇന്റർനാഷനൽ ഓഹരികൾ 4 ശതമാനം നേട്ടത്തിൽ

MyFin Bureau

ദേവയാനി ഇന്റർനാഷനൽ ഓഹരികൾ 4 ശതമാനം നേട്ടത്തിൽ
X

Summary

അതിവേഗം വളരുന്ന, ക്വിക്ക് സർവീസ് റെസ്റ്റോറന്റ് ഓപ്പറേറ്ററായ ദേവയാനി ഇന്റർനാഷനലിന്റെ ഓഹരികൾ വിപണിയിൽ ഇന്ന് വ്യാപാരത്തിനിടയിൽ 5.56 ശതമാനം ഉയർന്നു. മുംബൈയിൽ കമ്പനിയുടെ പുതിയ ഔട്ട്ലെറ്റ് ആരംഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. ഇതോടെ ഔട്ട്ലെറ്റ്കളുടെ എണ്ണം ആയിരം ആയി. ഇന്ത്യ, നൈജീരിയ, നേപ്പാൾ എന്നിവിടങ്ങളിൽ കമ്പനിയുടെ റെസ്റ്റോറന്റുകളുണ്ട്. മുംബൈയിലെ സിയോണിലെ ഏറ്റവും പുതിയ പിസ്സഹട്ട്, ബിസിനസ്സ് വളർച്ചയ്ക്കുള്ള ദേവയാനിയുടെ പ്രതിബദ്ധതയുടെ തെളിവാണ്. 1996 ൽ ആരംഭിച്ച ആദ്യത്തെ റെസ്റ്റോറന്റ് മുതൽ, നഗരങ്ങളിലും രാജ്യങ്ങളിലുമായി 12,000 ബ്രാൻഡുകളുള്ള ശക്തമായ […]


അതിവേഗം വളരുന്ന, ക്വിക്ക് സർവീസ് റെസ്റ്റോറന്റ് ഓപ്പറേറ്ററായ ദേവയാനി ഇന്റർനാഷനലിന്റെ ഓഹരികൾ വിപണിയിൽ ഇന്ന് വ്യാപാരത്തിനിടയിൽ 5.56 ശതമാനം ഉയർന്നു. മുംബൈയിൽ കമ്പനിയുടെ പുതിയ ഔട്ട്ലെറ്റ് ആരംഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. ഇതോടെ ഔട്ട്ലെറ്റ്കളുടെ എണ്ണം ആയിരം ആയി. ഇന്ത്യ, നൈജീരിയ, നേപ്പാൾ എന്നിവിടങ്ങളിൽ കമ്പനിയുടെ റെസ്റ്റോറന്റുകളുണ്ട്. മുംബൈയിലെ സിയോണിലെ ഏറ്റവും പുതിയ പിസ്സഹട്ട്, ബിസിനസ്സ് വളർച്ചയ്ക്കുള്ള ദേവയാനിയുടെ പ്രതിബദ്ധതയുടെ തെളിവാണ്.

1996 ൽ ആരംഭിച്ച ആദ്യത്തെ റെസ്റ്റോറന്റ് മുതൽ, നഗരങ്ങളിലും രാജ്യങ്ങളിലുമായി 12,000 ബ്രാൻഡുകളുള്ള ശക്തമായ ടീമായി ഞങ്ങൾ മുന്നേറുകയാണ്. ഞങ്ങളുടെ മുൻനിര ബ്രാൻഡുകളായ കെഎഫ്സി, പിസ്സഹട്ട്, കോസ്റ്റകോഫി എന്നിവയും, ഞങ്ങളുടെ സ്വന്തം ബ്രാൻഡുകളായ വാങ്കോ, ദി ഫുഡ്‌സ്ട്രീറ്റ് എന്നിവയും ത്വരിതഗതിയിലുള്ള വളർച്ചയുടെ പാതയിലാണ്. ദൃഢമായ അടിത്തറയുണ്ടാക്കാൻ ഞങ്ങൾ 25 വർഷമെടുത്തു. 2026 ഓടു കൂടി അടുത്ത 1,000 ഔട്ട്ലെറ്റ്കൾ കൂടി സ്ഥാപിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്," ദേവയാനി ഇന്റർനാഷണലിന്റെ നോൺ-എക്സിക്യൂട്ടീവ് ചെയർമാൻ രവി ജയ്‌പ്പൂരിയ പറഞ്ഞു.
വിപണിയിൽ 158.30 വരെ ഉയർന്ന ഓഹരി 3.67 ശതമാനം ഉയർന്ന് 155.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.