image

30 Jun 2022 2:01 PM IST

Stock Market Updates

കയറ്റുമതി ഓർഡർ: എംടാർ ടെക്നോളജീസ് ഓഹരികൾ 2 ശതമാനം ഉയർന്നു

MyFin Bureau

കയറ്റുമതി ഓർഡർ: എംടാർ ടെക്നോളജീസ് ഓഹരികൾ 2 ശതമാനം ഉയർന്നു
X

Summary

എംടാർ ടെക്നോളജീസിന്റെ ഓഹരി ഇന്ന് 3 ശതമാനം ഉയർന്നു. ക്ലീൻ എനർജി വിഭാഗത്തിൽ കമ്പനിക്ക് 22.12 മില്യൺ ഡോളറിന്റെ (174.6 കോടി) രൂപയുടെ കയറ്റുമതി ഓർഡർ ലഭിച്ചതിനു പിന്നാലെയാണ് വില വർധിച്ചത്. 2023 ജനുവരി മുതൽ ഓർഡറുകൾ നടപ്പിലാക്കിത്തുടങ്ങുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. "ആഗോള കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന്റെ ഭാഗമായി ക്ലീൻ എനർജി മേഖല ത്വരിത ഗതിയിൽ വളരുകയാണ്. ഇന്ത്യയിലെ ഗ്രീൻ ഹൈഡ്രജൻ വിപണി 2030 ഓടു കൂടി 8 ബില്യൺ ഡോളറും, 2050 ഓടു കൂടി 340 […]


എംടാർ ടെക്നോളജീസിന്റെ ഓഹരി ഇന്ന് 3 ശതമാനം ഉയർന്നു. ക്ലീൻ എനർജി വിഭാഗത്തിൽ കമ്പനിക്ക് 22.12 മില്യൺ ഡോളറിന്റെ (174.6 കോടി) രൂപയുടെ കയറ്റുമതി ഓർഡർ ലഭിച്ചതിനു പിന്നാലെയാണ് വില വർധിച്ചത്. 2023 ജനുവരി മുതൽ ഓർഡറുകൾ നടപ്പിലാക്കിത്തുടങ്ങുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

"ആഗോള കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന്റെ ഭാഗമായി ക്ലീൻ എനർജി മേഖല ത്വരിത ഗതിയിൽ വളരുകയാണ്. ഇന്ത്യയിലെ ഗ്രീൻ ഹൈഡ്രജൻ വിപണി 2030 ഓടു കൂടി 8 ബില്യൺ ഡോളറും, 2050 ഓടു കൂടി 340 ബില്യൺ ഡോളറുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രോലൈസറുകൾക്കും, ഫ്യുവൽ സെല്ലുകൾക്കും ഒരു പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം നീതി ആയോഗ് നിർദേശിച്ചിട്ടുണ്ട്. ക്ലീൻ എനർജി മേഖലയിലെ ലാഭകരമായ വിപണി സാധ്യതകൾ ഉപയോ​ഗിക്കാൻ എംടാർ തയ്യാറെടുത്തിട്ടുണ്ട്,” എം ടാർ ടെക്നോളജീസിന്റെ മാനേജിങ് ഡയറക്ടർ ശ്രീനിവാസ് റെഡ്‌ഡി പറഞ്ഞു. ഓഹരിയുടെ വില 1.78 ശതമാനം ഉയർന്ന് 1,269.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.