5 July 2022 2:14 PM IST
കൊപ്പാൾ പ്ലാന്റിലെ ഉത്പാദനം കൂടി, കിർലോസ്കർ ഫെറസ്സ് ഓഹരികൾക്ക് ഉയർച്ച
MyFin Bureau
Summary
കിർലോസ്കർ ഫെറസ്സ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനം ഉയർന്നു. കൊപ്പാൾ പ്ലാന്റിലെ മിനി ബ്ലാസ്റ് ഫർണസ്-2 (എംബിഎഫ്-2) വിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. കർണാടകയിലെ കൊപ്പാൾ പ്ലാന്റിലെ മിനി ബ്ലാസ്റ്റ് ഫർണസിന്റെ നവീകരണം പൂർത്തിയായെന്നും, പ്രവർത്തനങ്ങൾ ജൂലൈ 4 മുതൽ ആരംഭിച്ചുവെന്നും കമ്പനി അറിയിച്ചു. നവീകരണത്തിന് ശേഷം, എംബിഎഫ്-2 ൽ പിഗ് അയണിന്റെ ഉത്പാദന ശേഷി പ്രതിവർഷം 1,80,000 ടണ്ണിൽ നിന്നും 2,17,600 ടൺ ആയും, മൊത്തം ഉത്പാദന ശേഷി പ്രതിവർഷം […]
കിർലോസ്കർ ഫെറസ്സ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനം ഉയർന്നു. കൊപ്പാൾ പ്ലാന്റിലെ മിനി ബ്ലാസ്റ് ഫർണസ്-2 (എംബിഎഫ്-2) വിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. കർണാടകയിലെ കൊപ്പാൾ പ്ലാന്റിലെ മിനി ബ്ലാസ്റ്റ് ഫർണസിന്റെ നവീകരണം പൂർത്തിയായെന്നും, പ്രവർത്തനങ്ങൾ ജൂലൈ 4 മുതൽ ആരംഭിച്ചുവെന്നും കമ്പനി അറിയിച്ചു.
നവീകരണത്തിന് ശേഷം, എംബിഎഫ്-2 ൽ പിഗ് അയണിന്റെ ഉത്പാദന ശേഷി പ്രതിവർഷം 1,80,000 ടണ്ണിൽ നിന്നും 2,17,600 ടൺ ആയും, മൊത്തം ഉത്പാദന ശേഷി പ്രതിവർഷം 6,09,000 ടൺ ആയും ഉയർന്നു.
കിർലോസ്കർ ഫെറസ് ഇൻഡസ്ട്രീസ് പിഗ് അയൺ നിർമ്മാണ കമ്പനിയാണ്. ഓഹരി ഇന്ന് 197 രൂപ വരെ ഉയർന്നു. 1.08 ശതമാനം നേട്ടത്തിൽ 191.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.