12 July 2022 12:36 PM IST
Summary
ടെലികോം ഉപകരണ വിതരണക്കാരുടെ ഓഹരികള്‍ ഇന്ന് ഉയര്‍ന്നു. ടെലികോം ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ള യൂണിഫൈഡ് ആക്‌സസ് സര്‍വീസസ് ലൈസന്‍സ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍ ഭേദഗതി ചെയ്തതോടെയാണ് ഓഹരി വില ഉയര്‍ന്നത്. ഭേദഗതി ചെയ്ത നിയമപ്രകാരം, ടെലികോം സ്ഥാപനങ്ങള്‍ നിലവിലെ നെറ്റ് വര്‍ക്കില്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ വിശ്വസനീയം എന്ന് രേഖപ്പെടുത്താത്തവയാണെങ്കില്‍ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതിനോ, വിപുലീകരിക്കുന്നിനോ മുമ്പ് അനുവാദം വാങ്ങണമെന്നാണ് പറയുന്നത്. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഇത് വയര്‍ലെസ് സേവനദാതാക്കളെ വിശ്വസനീയമായ സ്രോതസുകളായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള വിതരണക്കാരില്‍ നിന്നു മാത്രം ഉപകരണങ്ങള്‍ […]
ടെലികോം ഉപകരണ വിതരണക്കാരുടെ ഓഹരികള്‍ ഇന്ന് ഉയര്‍ന്നു. ടെലികോം ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ള യൂണിഫൈഡ് ആക്‌സസ് സര്‍വീസസ് ലൈസന്‍സ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍ ഭേദഗതി ചെയ്തതോടെയാണ് ഓഹരി വില ഉയര്‍ന്നത്. ഭേദഗതി ചെയ്ത നിയമപ്രകാരം, ടെലികോം സ്ഥാപനങ്ങള്‍ നിലവിലെ നെറ്റ് വര്‍ക്കില്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ വിശ്വസനീയം എന്ന് രേഖപ്പെടുത്താത്തവയാണെങ്കില്‍ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതിനോ, വിപുലീകരിക്കുന്നിനോ മുമ്പ് അനുവാദം വാങ്ങണമെന്നാണ് പറയുന്നത്.
വിദഗ്ധരുടെ അഭിപ്രായത്തില്‍, ഇത് വയര്‍ലെസ് സേവനദാതാക്കളെ വിശ്വസനീയമായ സ്രോതസുകളായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള വിതരണക്കാരില്‍ നിന്നു മാത്രം ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്ക് നയിക്കുമെന്നാണ്. അതായത്, ചൈനയിലെ ഉപകരണ നിര്‍മാതാക്കളില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്നും അവരെ ഈ നിയമഭേദഗതി പിന്തിരിപ്പിക്കും. ഐടിഐയുടെ ഓഹരികൾ 16.91 ശതമാനം ഉയര്‍ന്ന് 114.45 രൂപയിലും, എച്ച്എഫ്‌സിഎല്ലിന്റെ ഓഹരികൾ 5.53 ശതമാനം ഉയര്‍ന്ന് 65.85 രൂപയിലും, തേജസ് നെറ്റ് വര്‍ക്കിന്റെ ഓഹരികള്‍ 5.82 ശതമാനം ഉയര്‍ന്ന് 487.55 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.