13 July 2022 2:35 PM IST
Summary
ആന്റണി വേസ്റ്റ് ഹാൻഡ്ലിങ് സെല്ലിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6.77 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ മികച്ച ഫലം പുറത്തു വിട്ടതിനു പിന്നാലെയാണ് ഓഹരി വില ഉയർന്നത്. 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ റെക്കോഡ് ഉയർച്ചയാണ് പ്രവർത്തന വരുമാനത്തിൽ ഉണ്ടായതെന്ന് കമ്പനി പറഞ്ഞു. ജൂൺ പാദം അവസാനിച്ചപ്പോൾ കമ്പനി കൈകാര്യം ചെയ്ത വസ്തുക്കൾ 1.05 മില്യൺ ടണ്ണായിരുന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ നിന്നും 17 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. കളക്ഷൻ ആൻഡ് ട്രാൻസ്പോർട്ടഷൻ ബിസിനസ്സിൽ […]
ആന്റണി വേസ്റ്റ് ഹാൻഡ്ലിങ് സെല്ലിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6.77 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ മികച്ച ഫലം പുറത്തു വിട്ടതിനു പിന്നാലെയാണ് ഓഹരി വില ഉയർന്നത്. 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ റെക്കോഡ് ഉയർച്ചയാണ് പ്രവർത്തന വരുമാനത്തിൽ ഉണ്ടായതെന്ന് കമ്പനി പറഞ്ഞു.
ജൂൺ പാദം അവസാനിച്ചപ്പോൾ കമ്പനി കൈകാര്യം ചെയ്ത വസ്തുക്കൾ 1.05 മില്യൺ ടണ്ണായിരുന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ നിന്നും 17 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. കളക്ഷൻ ആൻഡ് ട്രാൻസ്പോർട്ടഷൻ ബിസിനസ്സിൽ ഇത് 0.40 മില്യൺ ടൺ ആയി. വർഷാടിസ്ഥാനത്തിൽ, 15.8 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഒപ്പം വേസ്റ്റ് പ്രോസസ്സിങ്ങിൽ കൈകാര്യം ചെയ്ത മൊത്തം വസ്തുക്കളുടെ അളവ്, വർഷാടിസ്ഥാനത്തിൽ, 17.8 ശതമാനം വർദ്ധിച്ച് 0.65 മില്യൺ ടൺ ആയി. ഈ വർദ്ധനവ്, ഗ്രേറ്റർ നോയിഡയിലെ ബയോമൈനിംഗ് പ്രോജക്റ്റിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നതിന്റെ പ്രതിഫലനമാണ്. കമ്പനിയുടെ പ്രവർത്തന വരുമാനത്തിൽ, വർഷാടിസ്ഥാനത്തിൽ, 26 ശതമാനത്തിന്റെ വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. ഓഹരി ഇന്ന് 3.94 ശതമാനം ഉയർന്ന് 296.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.