12 Aug 2022 3:57 PM IST
Summary
ഡിവീസ് ലബോറട്ടറീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6 ശതമാനം ഇടിഞ്ഞു. പാദാടിസ്ഥാനത്തിൽ അറ്റാദായത്തിൽ കുത്തനെയുള്ള ഇടിവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണിത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 702.01 കോടി രൂപയായി. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ ഇത് 894.64 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മാർച്ച് പാദത്തിലെ 2,518.44 കോടി രൂപയിൽ നിന്നും 10.47 ശതമാനം ഇടിഞ്ഞ് 2,254.52 കോടി രൂപയായി. എങ്കിലും, വാർഷികാടിസ്ഥാനത്തിൽ, കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം കഴിഞ്ഞ വർഷം ഒന്നാം […]
ഡിവീസ് ലബോറട്ടറീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6 ശതമാനം ഇടിഞ്ഞു. പാദാടിസ്ഥാനത്തിൽ അറ്റാദായത്തിൽ കുത്തനെയുള്ള ഇടിവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണിത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 702.01 കോടി രൂപയായി. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ ഇത് 894.64 കോടി രൂപയായിരുന്നു.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മാർച്ച് പാദത്തിലെ 2,518.44 കോടി രൂപയിൽ നിന്നും 10.47 ശതമാനം ഇടിഞ്ഞ് 2,254.52 കോടി രൂപയായി.
എങ്കിലും, വാർഷികാടിസ്ഥാനത്തിൽ, കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം കഴിഞ്ഞ വർഷം ഒന്നാം പാദത്തിലെ 557.11 കോടി രൂപയിൽ നിന്നും 26 ശതമാനം ഉയർന്നിട്ടുണ്ട്. ഓഹരി ഇന്ന് 5.56 ശതമാനം നഷ്ടത്തിൽ 3,728.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.