25 Aug 2022 3:06 PM IST
Summary
പിഎസ്പി പ്രോജക്ടിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6.40 ശതമാനം ഉയർന്നു. കമ്പനിക്ക് പ്രീകാസ്റ്റ്, ഗവൺമെന്റ് വിഭാഗങ്ങളിൽ നിന്ന് 247.35 കോടി രൂപയുടെ ഓർഡർ ലഭിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. ഈ ഓർഡർ ലഭിച്ചതോടെ, നടപ്പു സാമ്പത്തിക വർഷത്തിലെ മൊത്തം ഓർഡറുകൾ 1,344.24 കോടി രൂപയുടേതായി. വ്യവസായ, പാർപ്പിട, വാണിജ്യ റിയൽ എസ്റ്റേറ്റ് മേഖലകളിൽ നിർമ്മാണവും അനുബന്ധ സേവനങ്ങളും നൽകുന്ന ബഹുരാഷ്ട്ര നിർമ്മാണക്കമ്പനിയാണ് പിഎസ്പി പ്രോജക്ട്സ്. ഇന്ന് 624 രൂപ വരെ ഉയർന്ന ഓഹരി 3.07 ശതമാനം വർധിച്ച്
പിഎസ്പി പ്രോജക്ടിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6.40 ശതമാനം ഉയർന്നു. കമ്പനിക്ക് പ്രീകാസ്റ്റ്, ഗവൺമെന്റ് വിഭാഗങ്ങളിൽ നിന്ന് 247.35 കോടി രൂപയുടെ ഓർഡർ ലഭിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. ഈ ഓർഡർ ലഭിച്ചതോടെ, നടപ്പു സാമ്പത്തിക വർഷത്തിലെ മൊത്തം ഓർഡറുകൾ 1,344.24 കോടി രൂപയുടേതായി.
വ്യവസായ, പാർപ്പിട, വാണിജ്യ റിയൽ എസ്റ്റേറ്റ് മേഖലകളിൽ നിർമ്മാണവും അനുബന്ധ സേവനങ്ങളും നൽകുന്ന ബഹുരാഷ്ട്ര നിർമ്മാണക്കമ്പനിയാണ് പിഎസ്പി പ്രോജക്ട്സ്. ഇന്ന് 624 രൂപ വരെ ഉയർന്ന ഓഹരി 3.07 ശതമാനം വർധിച്ച് 604.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വിപണിയിൽ, 0.39 ലക്ഷം ഓഹരികളുടെ കൈമാറ്റമാണ് നടന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയിൽ ശരാശരി വ്യാപാരം ചെയ്ത ഓഹരികളുടെ തോത് 0.13 ലക്ഷം ആയിരുന്നു.