13 Sept 2022 1:58 PM IST
Summary
ജിപിടി ഇൻഫ്രാ പ്രോജക്ട്സിന്റെ ഓഹരികൾ ഇന്ന് 20 ശതമാനത്തോളം ഉയർന്നു. നോർത്തേൺ റെയിൽവേയിൽ നിന്നും കമ്പനിക്കു 173 കോടി രൂപയുടെ കരാർ ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ലുധിയാനക്കും കില റായ്‌പൂരിനുമിടയിലുള്ള (17.17 കി മീ) റെയിൽവേ ട്രാക്കിന്റെ ഇരട്ടിപ്പിക്കലാണ് കരാറിൽ ഉൾപ്പെടുന്നത്. 25 കെ വി ഒഎച്ച്‌ഇ റെയിൽവേ വൈദ്യുതീകരണവും, എൻജിനീയറിങ്-പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (ഇപിസി) മോഡിൽ സിഗ്നലിംഗ് & ടെലികമ്മ്യൂണിക്കേഷൻ ജോലികളും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ ഈ സാമ്പത്തിക വർഷത്തിൽ, 449 കോടി രൂപയുടെ […]
ജിപിടി ഇൻഫ്രാ പ്രോജക്ട്സിന്റെ ഓഹരികൾ ഇന്ന് 20 ശതമാനത്തോളം ഉയർന്നു. നോർത്തേൺ റെയിൽവേയിൽ നിന്നും കമ്പനിക്കു 173 കോടി രൂപയുടെ കരാർ ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ലുധിയാനക്കും കില റായ്‌പൂരിനുമിടയിലുള്ള (17.17 കി മീ) റെയിൽവേ ട്രാക്കിന്റെ ഇരട്ടിപ്പിക്കലാണ് കരാറിൽ ഉൾപ്പെടുന്നത്. 25 കെ വി ഒഎച്ച്‌ഇ റെയിൽവേ വൈദ്യുതീകരണവും, എൻജിനീയറിങ്-പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (ഇപിസി) മോഡിൽ സിഗ്നലിംഗ് & ടെലികമ്മ്യൂണിക്കേഷൻ ജോലികളും ഇതിൽ ഉൾപ്പെടുന്നു.
നിലവിൽ ഈ സാമ്പത്തിക വർഷത്തിൽ, 449 കോടി രൂപയുടെ ക്യുമുലേറ്റീവ് ഓർഡർ ഇൻഫ്ലോ ഉൾപ്പെടെ, ഏകദേശം 1,945 കോടി രൂപയുടെ ഓർഡറുകൾ കമ്പനിക്കു ലഭിച്ചിട്ടുണ്ട്. ബിഎസ്ഇയിൽ ഓഹരി ഇന്ന് 98 രൂപയ്ക്കാണ് വ്യാപാരം ആരംഭിച്ചത്. ഈ പ്രഖ്യാപനത്തിനു ശേഷം ഓഹരി 20 ശതമാനം വർധിച്ച് 115.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.