15 Sept 2022 2:45 PM IST
Summary
ആസ്ട്രലിന്റെ ഓഹരികള്‍ക്ക് ഇന്ന് 5.19 ശതമാനം നേട്ടം. കമ്പനിയുടെ യുകെയിലെ ഉപസ്ഥാപനമായ സീല്‍ ഐടി സര്‍വീസസിന്റെ 15 ശതമാനം ഓഹരികള്‍ നിലവിലെ ഓഹരിയുടമയില്‍ നിന്നും 48 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതോടെയാണ് ഓഹരി വില ഉയര്‍ന്നത്. ഈ ഏറ്റെടുക്കലോടെ കമ്പനിയുടെ സീല്‍ ഐടി സര്‍വീസസിലെ ഓഹരി പങ്കാളിത്തം 80 ശതമാനത്തില്‍ നിന്നും 95 ശതമാനമായി. യുകെയിലെ ഉപകമ്പനിയുടെ 2022 സാമ്പത്തിക വര്‍ഷത്തിലെ ടേണോവര്‍ 32.66 ദശലക്ഷം പൗണ്ടും, വരുമാനം 4.65 ദശലക്ഷം പൗണ്ടുമാണ്. കമ്പനിയുടെ […]
ആസ്ട്രലിന്റെ ഓഹരികള്‍ക്ക് ഇന്ന് 5.19 ശതമാനം നേട്ടം. കമ്പനിയുടെ യുകെയിലെ ഉപസ്ഥാപനമായ സീല്‍ ഐടി സര്‍വീസസിന്റെ 15 ശതമാനം ഓഹരികള്‍ നിലവിലെ ഓഹരിയുടമയില്‍ നിന്നും 48 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതോടെയാണ് ഓഹരി വില ഉയര്‍ന്നത്. ഈ ഏറ്റെടുക്കലോടെ കമ്പനിയുടെ സീല്‍ ഐടി സര്‍വീസസിലെ ഓഹരി പങ്കാളിത്തം 80 ശതമാനത്തില്‍ നിന്നും 95 ശതമാനമായി. യുകെയിലെ ഉപകമ്പനിയുടെ 2022 സാമ്പത്തിക വര്‍ഷത്തിലെ ടേണോവര്‍ 32.66 ദശലക്ഷം പൗണ്ടും, വരുമാനം 4.65 ദശലക്ഷം പൗണ്ടുമാണ്. കമ്പനിയുടെ ഓഹരികള്‍ 3.88 ശതമാനം നേട്ടത്തിൽ 2,506.15 രൂപയില്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടയിൽ വില 2,537.85 രൂപയിലേക്ക് എത്തിയിരുന്നു.