image

28 Sept 2022 3:49 PM IST

Stock Market Updates

സേവന വിപുലീകരണം: കൃഷ്ണ ഡയഗ്നോസ്റ്റിക്സ് ഓഹരികൾ ഉയർന്നു

MyFin Bureau

സേവന വിപുലീകരണം: കൃഷ്ണ ഡയഗ്നോസ്റ്റിക്സ് ഓഹരികൾ ഉയർന്നു
X

Summary

കൃഷ്ണ ഡയഗ്നോസ്റ്റിക്സ് ഓഹരികൾ ഇന്ന് 3.28 ശതമാനം ഉയർന്നു. കമ്പനി ഇന്ത്യയിലുടനീളം 600 ഡയഗ്നോസ്റ്റിക്സ് കേന്ദ്രങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ടെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിലെ മെട്രോ, രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്ക് കമ്പനിയുടെ സാന്നിധ്യം വ്യാപിപ്പിക്കും. ഡയഗ്നോസ്റ്റിക്സ് ടെസ്റ്റുകൾക്കു സാധാരണയായി നടത്താറുള്ള ബയോ കെമിസ്ട്രി, സീറോളജി എന്നിവക്ക് പുറമെ പ്രിസിഷൻ മെഡിസിൻ, ജനിറ്റിക്സ്, ജീനോമിക്സ്, മോളികുലാർ ഡയഗ്നോസ്റ്റിക്സ് എന്നീ പ്രത്യേക സേവനങ്ങളും കേന്ദ്രങ്ങളിൽ ലഭ്യമാക്കും. […]


കൃഷ്ണ ഡയഗ്നോസ്റ്റിക്സ് ഓഹരികൾ ഇന്ന് 3.28 ശതമാനം ഉയർന്നു. കമ്പനി ഇന്ത്യയിലുടനീളം 600 ഡയഗ്നോസ്റ്റിക്സ് കേന്ദ്രങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ടെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്.

മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിലെ മെട്രോ, രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്ക് കമ്പനിയുടെ സാന്നിധ്യം വ്യാപിപ്പിക്കും. ഡയഗ്നോസ്റ്റിക്സ് ടെസ്റ്റുകൾക്കു സാധാരണയായി നടത്താറുള്ള ബയോ കെമിസ്ട്രി, സീറോളജി എന്നിവക്ക് പുറമെ പ്രിസിഷൻ മെഡിസിൻ, ജനിറ്റിക്സ്, ജീനോമിക്സ്, മോളികുലാർ ഡയഗ്നോസ്റ്റിക്സ് എന്നീ പ്രത്യേക സേവനങ്ങളും കേന്ദ്രങ്ങളിൽ ലഭ്യമാക്കും. കൂടാതെ, സ്ത്രീകളുടെ ആരോഗ്യം (ഹോർമോണുകൾ/ പിസിഒഡി), പ്രമേഹം, ഹൃദയാരോഗ്യം, കാൻസർ പരിചരണം എന്നിവക്കും പ്രത്യേക സേവനങ്ങൾ നൽകും.

റേഡിയോളജി, ഡയഗ്നോസ്റ്റിക്സ് സേവനങ്ങൾ നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ സേവന ദാതാവാണ്‌ കൃഷ്ണ ഡയഗ്നോസ്റ്റിക്സ്. നിലവിൽ 16 സംസ്ഥാനങ്ങളിലും, 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 2,000 ത്തിലധികം സ്ഥലങ്ങളിലാണ് സേവനം നൽകുന്നത്.

ഇന്ന് 480.05 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി, 498.95 രൂപ വരെ ഉയർന്നു. തുടർന്ന്, 1.07 ശതമാനം നേട്ടത്തിൽ 488.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.