21 Oct 2022 10:26 AM IST
Summary
കൊച്ചി: വ്യാപാരത്തിന്റെ തുടക്കത്തിൽ മികച്ച ഗ്യാപ് അപ്പിൽ ആരംഭിച്ച വിപണി രണ്ടാം ഘട്ടത്തിൽ സമ്മിശ്ര പ്രവണത കാണിച്ചുവെങ്കിലും നേരിയ നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 104.25 പോയിന്റ് അഥവാ 0.18 ശതമാനം ഉയർന്നു 59,307.15 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 12.35 പോയിന്റ് അഥവാ 0.07 ശതമാനം വർധിച്ച് 17,576.30 ലും ക്ലോസ് ചെയ്തു. നിഫ്റ്റിയിൽ 21 കമ്പനികൾ മുന്നേറിയപ്പോൾ 29 എണ്ണം താഴ്ചയിലായിരുന്നു. ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് മേഖലാ സൂചികകൾ മാത്രമാണ് ഇന്ന് നേട്ടം കൈവരിച്ചത്. നിഫ്റ്റിയിൽ […]
കൊച്ചി: വ്യാപാരത്തിന്റെ തുടക്കത്തിൽ മികച്ച ഗ്യാപ് അപ്പിൽ ആരംഭിച്ച വിപണി രണ്ടാം ഘട്ടത്തിൽ സമ്മിശ്ര പ്രവണത കാണിച്ചുവെങ്കിലും നേരിയ നേട്ടത്തിൽ അവസാനിച്ചു.
സെൻസെക്സ് 104.25 പോയിന്റ് അഥവാ 0.18 ശതമാനം ഉയർന്നു 59,307.15 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 12.35 പോയിന്റ് അഥവാ 0.07 ശതമാനം വർധിച്ച് 17,576.30 ലും ക്ലോസ് ചെയ്തു.
നിഫ്റ്റിയിൽ 21 കമ്പനികൾ മുന്നേറിയപ്പോൾ 29 എണ്ണം താഴ്ചയിലായിരുന്നു. ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് മേഖലാ സൂചികകൾ മാത്രമാണ് ഇന്ന് നേട്ടം കൈവരിച്ചത്.
നിഫ്റ്റിയിൽ ആക്‌സിസ് ബാങ്ക് 9 ശതമാനത്തോളം ഉയര്‍ന്നു. ബാങ്കിന്റെ രണ്ടാം പാദഫലത്തില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായം 66.29 ശതമാനം ഉയര്‍ന്നു 5,625.25 കോടി രൂപയായി. കിട്ടാകടത്തിന്റെ തോതില്‍ ഗണ്യമായ കുറവുണ്ടായതും, മാര്‍ജിന്‍ വിപുലീകരണവുമാണ് ഈ നേട്ടത്തിന് കാരണം.
കൊട്ടക് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ് ബി ഐ ലൈഫ് എന്നിവ നേട്ടത്തിൽ അവസാനിച്ചു.
ശ്രീ സിമന്റ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിൻസേർവ്, അദാനി പോർട്സ്, ഡിവിസ് ലാബ് എന്നിവ നഷ്ടത്തിലാണ്.
ഏഷ്യന്‍ വിപണിയില്‍ ജാകർത്ത, ഷാങ്ഹായ് എന്നിവ മാത്രം നേട്ടത്തില്‍ വ്യപാരം നടത്തിയപ്പോള്‍, ബാക്കിയെല്ലാം ദുര്‍ബലമായി. എങ്കിലും സിംഗപ്പൂര് എസ് ജി എക്സ് നിഫ്റ്റി നേരിയ നേട്ടത്തിൽ 36.50 പോയിന്റ് ഉയർന്നു 17,556.50 ൽ വ്യാപാരം നടക്കുന്നു.
യുഎസ് വിപണി വ്യാഴാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
"ഇന്ത്യന്‍ കമ്പനികളുടെ നേട്ടത്തില്‍ ഐ ടി, ബാങ്ക് മേഖലയിലെ കമ്പനികളുടെ സംഭാവന നിര്‍ണായകമാണ്. പിഎസ്‌യു ബാങ്കുകള്‍ക്കും മികച്ച ഫലങ്ങള്‍ നില നിര്‍ത്തുന്നതിനുള്ള ശേഷിയുണ്ട്," ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ പറഞ്ഞു.
സെന്‍സെക്‌സ് വ്യാഴാഴ്ച 95.71 പോയിന്റ് അഥവാ 0 .16 ശതമാനം വര്‍ധിച്ചു 59,202.90 ലും നിഫ്റ്റി 51.70 പോയിന്റ് അഥവാ 0 .30 ശതമാനം നേട്ടത്തില്‍ 17,563.95 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0.32 ശതമാനം വര്‍ധിച്ചു ബാരലിന് 92.68 ഡോളറായി.
സ്വർണ വില ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,000 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,625 രൂപയിലാണ് വ്യാപാരം നടക്കുന്നത്
വിദേശ നിക്ഷേപകര്‍ വ്യാഴാഴ്ച 1,864.79 കോടി രൂപയുടെ ഓഹരികള്‍ അധികം വാങ്ങി.