image

8 Jan 2022 1:02 PM IST

Market

സി എം എസ് 330 കോടി രൂപ ആങ്കര്‍ നിക്ഷേപകരില്‍ നിന്നും സമാഹരിക്കുന്നു

MyFin Bureau

സി എം എസ് 330 കോടി രൂപ ആങ്കര്‍ നിക്ഷേപകരില്‍ നിന്നും സമാഹരിക്കുന്നു
X

Summary

ഡിസംബർ 17: ഐ പി ഒയ്ക്ക് മുന്നോടിയായി ക്യാഷ് മാനേജ്‌മെന്റ് കമ്പനിയായ സി എം എസ് ഇന്‍ഫോ സിസ്റ്റംസ് ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 330 കോടി രൂപ സമാഹരിക്കുന്നു. ബി എസ് ഇ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം 12 ആങ്കര്‍ നിക്ഷേപകര്‍ക്ക് 216 രൂപ നിരക്കില്‍ 1.53 കോടി ഇക്വിറ്റി ഷെയറുകള്‍ കമ്പനി അനുവദിച്ചു. ബി എന്‍ പി പാരിബാസ് ആര്‍ബിട്രേജ്, ഗോൾഡ്‌മാൻ സാച്ച്‌സ്, എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഐ […]


ഡിസംബർ 17: ഐ പി ഒയ്ക്ക് മുന്നോടിയായി ക്യാഷ് മാനേജ്‌മെന്റ് കമ്പനിയായ സി എം എസ് ഇന്‍ഫോ സിസ്റ്റംസ് ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 330 കോടി രൂപ സമാഹരിക്കുന്നു. ബി എസ് ഇ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം 12 ആങ്കര്‍ നിക്ഷേപകര്‍ക്ക് 216 രൂപ നിരക്കില്‍ 1.53 കോടി ഇക്വിറ്റി ഷെയറുകള്‍ കമ്പനി അനുവദിച്ചു.

ബി എന്‍ പി പാരിബാസ് ആര്‍ബിട്രേജ്, ഗോൾഡ്‌മാൻ സാച്ച്‌സ്, എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് എം എഫ്, എസ് ബി ഐ എം എഫ് എന്നിവ ആങ്കര്‍ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു. കമ്പനിയുടെ 1,100 കോടി രൂപയുടെ പബ്ലിക് ഇഷ്യൂ പ്രമോട്ടര്‍ സിയോണ്‍ ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സിന്റെ പ്യുവര്‍ ഓഫര്‍ ഫോര്‍ സെയില്‍ (OFS) ആണ്. ഇത് ബാറിംഗ് പ്രൈവറ്റ് ഇക്വിറ്റി ഏഷ്യയുടെ ഒരു അഫിലിയേറ്റാണ്. 2015ല്‍ സി എം എസ് ഏറ്റെടുത്ത സിയോണ്‍ ഇന്‍വെസ്റ്റ്മെന്റിന് നിലവില്‍ കമ്പനിയില്‍ 100 ശതമാനം ഓഹരിയുണ്ട്.

ഒരു ഷെയറിന് 205-216 രൂപ പ്രൈസ് ബാന്‍ഡ് ഉള്ള ഇഷ്യൂ, ഡിസംബര്‍ 21-23 കാലയളവില്‍ പൊതു സബ്സ്‌ക്രിപ്ഷനായി തുറന്നു. ഇഷ്യുവിന്റെ പകുതി യോഗ്യതയുള്ള സ്ഥാപന ബയര്‍മാര്‍ക്കായി (QIBS), 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവച്ചിരുന്നു. കൂടാതെ സ്ഥാപനേതര നിക്ഷേപകര്‍ക്ക് 15 ശതമാനവും മാറ്റിവെച്ചിരുന്നു. .

എടിഎം സേവനങ്ങള്‍, ക്യാഷ് ഡെലിവറി, പിക്കപ്പ് എന്നിവ ഉള്‍പ്പെടുന്ന ക്യാഷ് മാനേജ്മെന്റ് സേവനങ്ങള്‍ സി എം എസ് നല്‍കുന്നു. കമ്പനിയുടെ ഇന്റഗ്രേറ്റഡ് ബിസിനസ് പ്ലാറ്റ്ഫോം സാങ്കേതികവിദ്യ,പ്രോസസ്സ് നിയന്ത്രണങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ക്യാഷ് മാനേജ്മെന്റും സേവന പരിഹാരങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു. 2017ല്‍ സെബിയില്‍ ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിക്കുകയും ഐപിഒ ആരംഭിക്കുന്നതിന് റെഗുലേറ്ററുടെ അനുമതി നേടുകയും ചെയ്തിരുന്നെങ്കിലും കമ്പനി പബ്ലിക് ഇഷ്യു ആരംഭിച്ചിരുന്നില്ല .

ആക്സിസ് ക്യാപിറ്റല്‍, ഡിഎഎം ക്യാപിറ്റല്‍ അഡൈ്വസേഴ്സ്, ജെഫറീസ് ഇന്ത്യ, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഈ ഇഷ്യൂയിലെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജേര്‍സ്. കമ്പനിയുടെ ഇക്വിറ്റി ഷെയറുകള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്.