8 Jan 2022 12:29 PM IST
Summary
സ്‌മോൾ ഫിനാന്‍സ് ബാങ്കുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 18% വളര്‍ച്ചയില്‍ നിന്നും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 20% വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, 2016-20 സാമ്പത്തിക വര്‍ഷത്തില്‍ 30% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കുമായി (സി എ ജി ആര്‍) താരതമ്യം ചെയ്യുമ്പോള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ വളര്‍ച്ച കുറവായിരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐ സി ആര്‍ എ റേറ്റിംഗ്‌സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. കോവിഡ് 19 മഹാമരിയുടെ രണ്ടാം തരംഗം 2022 സാമ്പത്തിക വര്‍ഷത്തിലെ […]
സ്‌മോൾ ഫിനാന്‍സ് ബാങ്കുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 18% വളര്‍ച്ചയില്‍ നിന്നും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 20% വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, 2016-20 സാമ്പത്തിക വര്‍ഷത്തില്‍ 30% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കുമായി (സി എ ജി ആര്‍) താരതമ്യം ചെയ്യുമ്പോള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ വളര്‍ച്ച കുറവായിരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐ സി ആര്‍ എ റേറ്റിംഗ്‌സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കോവിഡ് 19 മഹാമരിയുടെ രണ്ടാം തരംഗം 2022 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തെ ബാധിച്ചതിനെത്തുടര്‍ന്ന് 2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ സ്‌മോൾ ഫിനാന്‍സ് ബാങ്കുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ വളര്‍ച്ച കുറഞ്ഞതായി ഏജന്‍സിയുടെ വൈസ് പ്രസിഡന്റും സെക്ടര്‍ ഹെഡും (ഫിനാന്‍ഷ്യല്‍ സെക്ടര്‍ റേറ്റിംഗ്‌സ്) സച്ചിന്‍ സച്ച്‌ദേവ പറഞ്ഞു.2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ വ്യവസായം 7-8% വാര്‍ഷിക വളര്‍ച്ചാ നിരക്ക് റിപ്പോര്‍ട്ട് ചെയ്തതായി പറയുന്നു. കൊറോണ ഭീഷണി ഇന്നുമുണ്ട് എന്നിരുന്നാലും വിതരണങ്ങള്‍ ഉയര്‍ന്നു തുടങ്ങിയതിനാല്‍ 2022 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയില്‍ വളര്‍ച്ചയുടെ വേഗത മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇത് മുഴുവന്‍ വര്‍ഷത്തെ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ വളര്‍ച്ചയെ ഏകദേശം 20% ഉയര്‍ത്തുന്നമെന്നും സച്ചിന്‍ സച്ച്‌ദേവ പറഞ്ഞു.
മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയില്‍ സ്‌മോൾ ഫിനാന്‍സ് ബാങ്കുകളുടെ ശേഖരണത്തില്‍ ഇടിവ് രേഖപ്പെടുത്തി, അതിനാല്‍, 2021 സെപ്റ്റംബര്‍ 30-ലെ കണക്കനുസരിച്ച് 6.4% കിട്ടാക്കടത്തിന്റെ ആസ്തി നിലവാര അളവുകോല്‍ (asset quality metrics) കുറഞ്ഞതായി പറയുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയില്‍ മൊത്ത നിഷ്‌ക്രിയ ആസ്തിയുടെ ശതമാനത്തില്‍ ചില കുറവുകള്‍ പ്രതീക്ഷിക്കുന്നതായി റേറ്റിംഗ് ഏജന്‍സി അറിയിച്ചു. 2022 മാര്‍ച്ച് 31-ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്ത നിഷ്‌ക്രിയ ആസ്തിയുടെ ശതമാനം, 2021 മാര്‍ച്ച് 31 ലെ നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 70-80 ബേസിസ് പോയിന്റുകള്‍ (bps) കൂടുതലായിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ സ്‌മോൾ ഫിനാന്‍സ് ബാങ്കുകള്‍ളുടെ മൊത്ത പലിശ പരിധകളില്‍ കുറവുണ്ടായതായി സച്ച്‌ദേവ പറഞ്ഞു.