image

5 Feb 2022 11:48 AM IST

Market

അനധികൃത വ്യാപാരത്തിന് 50 ലക്ഷം രൂപ പിഴ ചുമത്തി സെബി

MyFin Bureau

അനധികൃത വ്യാപാരത്തിന് 50 ലക്ഷം രൂപ പിഴ ചുമത്തി സെബി
X

Summary

ഡല്‍ഹി: ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ (ബി എസ് ഇ) യിലെ ദ്രവീകൃത സ്റ്റോക്ക് ഓപ്ഷനുകളില്‍ യഥാര്‍ത്ഥമല്ലാത്ത ട്രേഡുകളില്‍ ഏര്‍പ്പെട്ടതിന് വ്യക്തികള്‍ ഉള്‍പ്പെടെയുള്ള പത്ത് സ്ഥാപനങ്ങള്‍ക്ക് 50 ലക്ഷം രൂപ പിഴ ചുമത്തി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അമിഗോ ട്രെക്‌സിം, ഗ്രേസിയര്‍ കമ്മോഡിറ്റീസ്, ഗോമതി ദേവി സോണി, ഗോള്‍ഡ്മൂണ്‍ റിയല്‍കോണ്‍, ജികെഎസ് റിയാലിറ്റി, നിഖില്‍ ജലന്‍ ആന്‍ഡ് സണ്‍സ് എച്ച്‌യുഎഫ്, ബീഗം ഗുലേറാന, അര്‍പിത സിക്കാരിയ, ഗൗതം ജെയിന്‍ ആന്‍ഡ് […]


ഡല്‍ഹി: ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ (ബി എസ് ഇ) യിലെ ദ്രവീകൃത സ്റ്റോക്ക് ഓപ്ഷനുകളില്‍ യഥാര്‍ത്ഥമല്ലാത്ത ട്രേഡുകളില്‍ ഏര്‍പ്പെട്ടതിന് വ്യക്തികള്‍ ഉള്‍പ്പെടെയുള്ള പത്ത് സ്ഥാപനങ്ങള്‍ക്ക് 50 ലക്ഷം രൂപ പിഴ ചുമത്തി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).

അമിഗോ ട്രെക്‌സിം, ഗ്രേസിയര്‍ കമ്മോഡിറ്റീസ്, ഗോമതി ദേവി സോണി, ഗോള്‍ഡ്മൂണ്‍ റിയല്‍കോണ്‍, ജികെഎസ് റിയാലിറ്റി, നിഖില്‍ ജലന്‍ ആന്‍ഡ് സണ്‍സ് എച്ച്‌യുഎഫ്, ബീഗം ഗുലേറാന, അര്‍പിത സിക്കാരിയ, ഗൗതം ജെയിന്‍ ആന്‍ഡ് സണ്‍സ് എച്ച്‌യുഎഫ്, ധരം ബിര്‍ എച്ച്‌യുഎഫ് എന്നീ പത്ത് വ്യത്യസ്ത ഓര്‍ഡറുകളില്‍ നിന്ന് 5 ലക്ഷം രൂപ വീതം സെബി പിഴ ഈടാക്കി.

ബി എസ് ഇ യുടെ സ്റ്റോക്ക് ഓപ്ഷന്‍ വിഭാഗത്തില്‍ ട്രേഡുകളില്‍ വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉള്ളതായി സെബി നിരീക്ഷിച്ചു. ഇത് ബി എസ് ഇ യില്‍ കൃത്രിമ അളവ് സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു.

ഇത് കണക്കിലെടുത്ത്, 2014 ഏപ്രിലിനും 2015 സെപ്റ്റംബറിനും ഇടയിലുള്ള കാലയളവില്‍ ബി എസ് ഇയില്‍ ദ്രവീകൃതമായ സ്റ്റോക്ക് ഓപ്ഷനുകളില്‍ വ്യാപാരം നടത്തിയ ചില സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സെബി അന്വേഷണം നടത്തി. സെബിയുടെ അന്വേഷണത്തിൽ ലിക്വിഡ് സ്റ്റോക്ക് ഓപ്ഷനില്‍ കൃത്രിമ അളവ് സൃഷ്ടിക്കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ പ്രധാന പങ്കുവഹിച്ചതായി കണ്ടെത്തി. ഇതിന്റെ ഭാഗമായാണ് സെബി പിഴ ചുമത്തിയത്.

Tags: