9 March 2022 10:31 AM IST
Summary
ഡെല്‍ഹി: അഞ്ച് വര്‍ഷകാലാവധി അവസാനിക്കാനിരിക്കെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വീണ്ടും സ്ഥാനം ഉറപ്പിക്കാനില്ലെന്ന് എന്‍എസ്ഇ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ വിക്രം ലിമായെ. എന്‍എസ്ഇയുമായി ബന്ധപ്പെട്ട ഭരണ വീഴ്ച സംബന്ധിച്ച കേസില്‍ സെബിയുടെ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ജൂലൈ 16 നാണ് കാലാവധി അവസാനിക്കാനിക്കുന്നത്. എംഡിയുടെയും സിഇഒയുടെയും ഒഴിവുകളിലേക്ക് എന്‍എസ്ഇ അടുത്തിടെ അപേക്ഷ ക്ഷണിച്ചിരുന്നു. പ്രാരംഭ ഓഹരി വില്‍പ്പന പരിചയമുള്ളവരില്‍ നിന്നും ഉയര്‍ന്ന തസ്തികകളിലേക്ക് മാര്‍ച്ച് 25 ന് മുന്‍പ് അപേക്ഷ ക്ഷണിച്ചു. 2017 ജൂലൈയിലാണ് അദ്ദേഹം […]
ഡെല്‍ഹി: അഞ്ച് വര്‍ഷകാലാവധി അവസാനിക്കാനിരിക്കെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വീണ്ടും സ്ഥാനം ഉറപ്പിക്കാനില്ലെന്ന് എന്‍എസ്ഇ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ വിക്രം ലിമായെ.
എന്‍എസ്ഇയുമായി ബന്ധപ്പെട്ട ഭരണ വീഴ്ച സംബന്ധിച്ച കേസില്‍ സെബിയുടെ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ജൂലൈ 16 നാണ് കാലാവധി അവസാനിക്കാനിക്കുന്നത്.
എംഡിയുടെയും സിഇഒയുടെയും ഒഴിവുകളിലേക്ക് എന്‍എസ്ഇ അടുത്തിടെ അപേക്ഷ ക്ഷണിച്ചിരുന്നു. പ്രാരംഭ ഓഹരി വില്‍പ്പന പരിചയമുള്ളവരില്‍ നിന്നും ഉയര്‍ന്ന തസ്തികകളിലേക്ക് മാര്‍ച്ച് 25 ന് മുന്‍പ് അപേക്ഷ ക്ഷണിച്ചു.
2017 ജൂലൈയിലാണ് അദ്ദേഹം എന്‍എസ്ഇ മേധാവിയായി നിയമിതനായത്. എക്സ്ചേഞ്ചിന്റെ മുന്‍ എംഡിയും സിഇഒയുമായ ചിത്ര രാമകൃഷ്ണ രാജി വച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. അതേസമയം 2013ല്‍ എംഡിയും സിഇഒയുമായി രാമകൃഷ്ണയെ നിയമിച്ച സമയത്ത് എന്തുകൊണ്ട് അപേക്ഷ ക്ഷണിച്ചില്ലെന്ന ആരോപണവും വിവിധ കേണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.