12 March 2022 10:30 AM IST
Summary
ഡെല്‍ഹി:എന്‍എസ്ഇ കോ-ലൊക്കേഷന്‍ അഴിമതി കേസില്‍ ആനന്ദ് സുബ്രഹ്‌മണ്യന്‍ സമര്‍പ്പിച്ച ജാമ്യപേക്ഷയെ ഡല്‍ഹി പ്രത്യേക കോടതിയില്‍ എതിര്‍ത്ത് സിബിഐ. എന്‍എസ്ഇയുടെ മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറായ ഇദ്ദേഹം ഹിമാലയന്‍ യോഗിയായി ആള്‍മാറാട്ടം നടത്തി എംഡിയും സിഇഒയുമായിരുന്ന ചിത്ര രാമകൃഷ്ണയെ സ്വാധീനിച്ചുവെന്നാണ് കേസ്. ചേദ്യം ചെയ്യലില്‍ നിന്ന് സുബ്രഹ്‌മണ്യന്‍ ഒഴിഞ്ഞു മാറുന്നുവെന്നും ജാമ്യം നല്‍കിയാല്‍ രക്ഷപെടാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു സിബിഐയുടെ വാദം.കഴിഞ്ഞ നാല് വര്‍ഷമായി പ്രതി രക്ഷപ്പെട്ടിട്ടില്ലല്ലോയെന്നും, നാലു വര്‍ഷമായ ഈ കേസില്‍ ഇതുവരെ നിഷ്‌ക്രിയരായിരുന്ന സിബിഐ ഇപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത് […]
ഡെല്‍ഹി:എന്‍എസ്ഇ കോ-ലൊക്കേഷന്‍ അഴിമതി കേസില്‍ ആനന്ദ് സുബ്രഹ്‌മണ്യന്‍ സമര്‍പ്പിച്ച ജാമ്യപേക്ഷയെ ഡല്‍ഹി പ്രത്യേക കോടതിയില്‍ എതിര്‍ത്ത് സിബിഐ. എന്‍എസ്ഇയുടെ മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറായ ഇദ്ദേഹം ഹിമാലയന്‍ യോഗിയായി ആള്‍മാറാട്ടം നടത്തി എംഡിയും സിഇഒയുമായിരുന്ന ചിത്ര രാമകൃഷ്ണയെ സ്വാധീനിച്ചുവെന്നാണ് കേസ്.
ചേദ്യം ചെയ്യലില്‍ നിന്ന് സുബ്രഹ്‌മണ്യന്‍ ഒഴിഞ്ഞു മാറുന്നുവെന്നും ജാമ്യം നല്‍കിയാല്‍ രക്ഷപെടാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു സിബിഐയുടെ വാദം.കഴിഞ്ഞ നാല് വര്‍ഷമായി പ്രതി രക്ഷപ്പെട്ടിട്ടില്ലല്ലോയെന്നും, നാലു വര്‍ഷമായ ഈ കേസില്‍ ഇതുവരെ നിഷ്‌ക്രിയരായിരുന്ന സിബിഐ ഇപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ജഡ്ജി സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു.
ആരും തന്നെ തിരിച്ചറിയില്ലെന്ന് സുബ്രഹ്‌മണ്യന്‍ കരുതിയിരുന്നതായി സിബിഐ പ്രോസിക്യൂട്ടര്‍ വികെ പഥക് പറഞ്ഞു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സുബ്രഹ്‌മണ്യന്റെയും സിബിഐയുടെയും വാദം കേട്ട ശേഷം ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഈ മാസം 24 നീട്ടിവെച്ചു.
ഫെബ്രുവരി 24 നാണ് ഇദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തത്. എഫ്ഐആറില്‍ ആനന്ദ് സുബ്രഹ്‌മണ്യത്തിന്റെ പേരില്ലെന്നും കോ-ലൊക്കേഷന്‍ കേസില്‍ പങ്കില്ലെന്നും ചിത്രാ രാമകൃഷ്ണയെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്വാധീനച്ച ഹിമാലയന്‍ യോഗിയാണെന്ന ആരോപണം നിഷേധിച്ചുകൊണ്ടാണ് സുബ്രഹ്‌മണ്യന്റെ അഭിഭാഷകന്‍ അര്‍ഷ്ദീപ് സിംഗ് വാദിച്ചത്.