image

24 March 2022 2:20 PM IST

Forex

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയര്‍ന്ന് 76.33ല്‍

MyFin Desk

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയര്‍ന്ന് 76.33ല്‍
X

Summary

ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയര്‍ന്ന് 76.33ല്‍ എത്തി. ആഭ്യന്തര ഓഹരി വിപണിയിലെ തളര്‍ച്ചയും വിദേശ വിപണിയില്‍ ഡോളര്‍ ശക്തിപ്പെട്ടതുമാണ് നേട്ടത്തിന് കാരണമായതെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 76.37 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 76.24 എന്ന നിലയിലേക്ക് ഉയരുകയും 76.41 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസത്തേക്കാള്‍ 6 പൈസ ഉയര്‍ന്ന് […]


ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയര്‍ന്ന് 76.33ല്‍ എത്തി. ആഭ്യന്തര ഓഹരി വിപണിയിലെ തളര്‍ച്ചയും വിദേശ വിപണിയില്‍ ഡോളര്‍ ശക്തിപ്പെട്ടതുമാണ് നേട്ടത്തിന് കാരണമായതെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 76.37 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 76.24 എന്ന നിലയിലേക്ക് ഉയരുകയും 76.41 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസത്തേക്കാള്‍ 6 പൈസ ഉയര്‍ന്ന് 76.33ല്‍ എത്തി.
ആഗോള ഓഹരിവിപണിയിലെ ദുര്‍ബലമായ പ്രവണതയ്ക്കിടയില്‍ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികള്‍ പിന്‍വാങ്ങിയതിനാല്‍ സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സക്സ് 89.14 പോയിന്റ് ഇടിഞ്ഞ് 57,595.68 പോയിന്റിലെത്തി. ഇന്നത്തെ വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സൂചിക 57,138.51ലേക്ക് താഴുകയും 57,827.99 പോയിന്റിലേക്ക് ഉയരുകയും ചെയ്തിരുന്നു. നിഫ്റ്റി 22.90 പോയിന്റ് താഴ്ന്ന് 17,222.75 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റന്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി ഇന്ത്യ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ ലിമിറ്റഡ്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് പ്രധാനമായും നഷ്ടം രേഖപ്പെടുത്തിയവര്‍. ഡോ.റെഡീസ് ലാബോറട്ടറീസ്, അള്‍ട്രടെക് സിമന്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എന്‍ടിപിസി, ഐടിസി, ടിസിഎസ്, എച്ച്സിഎല്‍ ടെക്നോളജീസ് ലിമിറ്റഡ് എന്നിവര്‍ നേട്ടം രേഖപ്പെടുത്തി.