25 March 2022 12:55 PM IST
Summary
ഡെല്‍ഹി: സോഫ്റ്റ് വെയർ സര്‍വീസ് സ്ഥാപനമായ ലൈവ് കീപ്പിംഗിന്റെ 51 ശതമാനം ഓഹരികള്‍ ബിടുബി ഇ-കൊമേഴ്‌സ് കമ്പനിയായ ഇന്ത്യാമാര്‍ട്ട് വാങ്ങുന്നു. 45.98 കോടി രൂപയ്ക്കാണ് ഇടപാട്. ബിസിനസുകള്‍ക്കായി വിവിധ സോഫ്റ്റ് വെയറുകള്‍ സേവനാധിഷ്ഠിത പരിഹാരമായി നല്‍കുകയെന്ന ഇന്ത്യാമാര്‍ട്ടിന്റെ ദീര്‍ഘകാല ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ ഏറ്റെടുക്കലെന്ന് കമ്പനി വ്യക്തമാക്കി. കരാര്‍ പ്രകാരം, ലൈവ്കീപ്പിങ്ങിന്റെ 6,843 സീഡ് സിസിപിഎസ് (നിര്‍ബന്ധിതമായി കണ്‍വേര്‍ട്ടബിള്‍ പ്രിഫറന്‍സ് ഷെയറുകള്‍) 10 രൂപ മുഖവിലയുള്ള ഒരു ഷെയറിന് 51,138 രൂപ പ്രീമിയം നല്‍കി, ഏകദേശം 35 […]
ഡെല്‍ഹി: സോഫ്റ്റ് വെയർ സര്‍വീസ് സ്ഥാപനമായ ലൈവ് കീപ്പിംഗിന്റെ 51 ശതമാനം ഓഹരികള്‍ ബിടുബി ഇ-കൊമേഴ്‌സ് കമ്പനിയായ ഇന്ത്യാമാര്‍ട്ട് വാങ്ങുന്നു. 45.98 കോടി രൂപയ്ക്കാണ് ഇടപാട്.
ബിസിനസുകള്‍ക്കായി വിവിധ സോഫ്റ്റ് വെയറുകള്‍ സേവനാധിഷ്ഠിത പരിഹാരമായി നല്‍കുകയെന്ന ഇന്ത്യാമാര്‍ട്ടിന്റെ ദീര്‍ഘകാല ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ ഏറ്റെടുക്കലെന്ന് കമ്പനി വ്യക്തമാക്കി.
കരാര്‍ പ്രകാരം, ലൈവ്കീപ്പിങ്ങിന്റെ 6,843 സീഡ് സിസിപിഎസ് (നിര്‍ബന്ധിതമായി കണ്‍വേര്‍ട്ടബിള്‍ പ്രിഫറന്‍സ് ഷെയറുകള്‍) 10 രൂപ മുഖവിലയുള്ള ഒരു ഷെയറിന് 51,138 രൂപ പ്രീമിയം നല്‍കി, ഏകദേശം 35 കോടി രൂപയ്യക്ക് ഇന്ത്യമാര്‍ട്ട് സബ്സ്‌ക്രൈബ് ചെയ്യും.
കൂടാതെ, ലൈവ് കീപ്പിംഗിന്റെ 2,147 ഓഹരികള്‍ അതേ വിലയ്ക്ക് പ്രൊമോട്ടര്‍മാരില്‍ ഒരാളില്‍ നിന്ന് ഏകദേശം 10.98 കോടി രൂപയ്ക്കും സ്വന്തമാക്കും. ഇതോടുകൂടെ ലൈവ് കിപ്പിംഗിന്റെ മൊത്തം ഓഹരി പങ്കാളിത്തം 51.09 ശതമാനമായിരിക്കുമെന്ന് ഇന്ത്യാ മാര്‍ട്ട് പറഞ്ഞു. 60 ദിവസത്തിനുള്ളില്‍ ഇടപാട് പൂര്‍ത്തിയാകുമെന്നാണ് ഇരു കമ്പനികളും പ്രതീക്ഷിക്കുന്നത്.