Summary
മുംബൈ: സെന്‍സെക്‌സ് 483 പോയിന്റ് ഇടിഞ്ഞു. ആഗോള ഓഹരികളിലെ നഷ്ടം, ഐടി, കാപിറ്റല്‍ ഗുഡ്‌സ്, ബാങ്കിംഗ് ഓഹരികളുടെ വില്‍പ്പന എന്നിവ മൂലം വ്യാപാര തുടക്കവും നഷ്ടത്തിലായിരുന്നു. സെന്‍സെക്‌സ് 482.61 പോയിന്റ് ഇടിഞ്ഞ് 58,964.57 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 552.78 പോയിന്റ് ഇടിഞ്ഞ് 58,894.40 പോയിന്റിലേക്ക് സൂചിക എത്തിയിരുന്നു. നിഫ്റ്റി 29 ഓഹരികളുടെ നഷ്ടത്തില്‍ 109.40 പോയിന്റ് ഇടിഞ്ഞ് 17,674.95 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്‍ആന്‍ഡ്ടി, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, […]
മുംബൈ: സെന്‍സെക്‌സ് 483 പോയിന്റ് ഇടിഞ്ഞു. ആഗോള ഓഹരികളിലെ നഷ്ടം, ഐടി, കാപിറ്റല്‍ ഗുഡ്‌സ്, ബാങ്കിംഗ് ഓഹരികളുടെ വില്‍പ്പന എന്നിവ മൂലം വ്യാപാര തുടക്കവും നഷ്ടത്തിലായിരുന്നു.
സെന്‍സെക്‌സ് 482.61 പോയിന്റ് ഇടിഞ്ഞ് 58,964.57 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 552.78 പോയിന്റ് ഇടിഞ്ഞ് 58,894.40 പോയിന്റിലേക്ക് സൂചിക എത്തിയിരുന്നു. നിഫ്റ്റി 29 ഓഹരികളുടെ നഷ്ടത്തില്‍ 109.40 പോയിന്റ് ഇടിഞ്ഞ് 17,674.95 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എല്‍ആന്‍ഡ്ടി, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവരാണ് നഷ്ടം നേരിട്ട കമ്പനികള്‍. ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, അള്‍ട്ര ടെക് സിമന്റ് എന്നിവരാണ് നേട്ടമുണ്ടാക്കിയവര്‍. ടിസിഎസിന്റെ സാമ്പത്തിക ഫലം ഇന്നു വൈകിട്ടോടെ പുറത്തുവരും.
"യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മീറ്റിംഗ്, യുഎസ് പണപ്പെരുപ്പ ഡാറ്റയുടെ പ്രഖ്യാപനം, രാജ്യത്തെ നാലാംപാദ കമ്പനി ഫലങ്ങള്‍ എന്നിവ കാരണം വിപണി ജാഗ്രതയിലാണ്," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് മേധാവി വിനോദ് നായര്‍ പറഞ്ഞു.
പണപ്പെരുപ്പ ഭീതി, യുഎസ് ഫെഡറൽ റിസര്‍വ് വലിയ തോതില്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നുള്ള ആശങ്കകള്‍, അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ മൂലം ദുര്‍ബലമായ വളര്‍ച്ച എന്നിവ കാരണം ആഗോള വിപണികളും ഇടിവിലാണ്.
വരാനിരിക്കുന്ന യോഗങ്ങളില്‍ ബെഞ്ച്മാര്‍ക്ക് നിരക്ക് സാധാരണ നിരക്കിന്റെ ഇരട്ടിയാക്കുന്ന കാര്യം പരിഗണിക്കുന്നതായി യുഎസ് ഫെഡ് അധികൃതര്‍ സൂചിപ്പിച്ചു. ഫെഡിന്റെ ബോണ്ട് ഹോള്‍ഡിംഗുകള്‍ ചുരുക്കിയേക്കാമെന്ന സൂചനയും അവര്‍ നല്‍കിയിട്ടുണ്ട്. ഇത് വാണിജ്യ വായ്പാ നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകും.
ഏഷ്യയിലെ ഓഹരി വിപണികളായ ഹോംകോംഗ്, സിയോള്‍, ഷാങ്ഹായ്, ടോക്കിയോ എന്നിവയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടെക്നോളജി ഓഹരികള്‍ വിറ്റഴിച്ചതിനെ തുടര്‍ന്ന് യൂറോപ്യന്‍ ഓഹരി വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 2.38 ശതമാനം കുറഞ്ഞ് 100.3 ഡോളറിലെത്തി.