22 April 2022 5:30 AM IST
Summary
മുംബൈ: രണ്ടു ദിവസത്തെ നേട്ടത്തിനു ശേഷം ആഗോള വിപണിയിലെ മോശം പ്രവണതകളുടെയും എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് എന്നിവയുടെ ഓഹരി വില്‍പ്പനയുടെയും സാഹചര്യത്തില്‍ ഓഹരി വിപണിയിൽ ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തോടെ തുടക്കം. തുടര്‍ച്ചയായി വിദേശ നിക്ഷേപകര്‍ വില്‍പ്പന നടത്തുന്നതും വിപണിയെ ബാധിച്ചിട്ടുണ്ട്. സെന്‍സെക്സ് 666.85 പോയിന്റ് താഴ്ന്ന് 57,244.83 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയും 196.55 പോയിന്റ് താഴ്ന്ന് 17,196.05 ലെത്തി. എം ആന്‍ഡ് എം, ഡോ റെഡ്ഡീസ്, നെസ്ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, അള്‍ട്രാടെക് സിമന്റ്, […]
മുംബൈ: രണ്ടു ദിവസത്തെ നേട്ടത്തിനു ശേഷം ആഗോള വിപണിയിലെ മോശം പ്രവണതകളുടെയും എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് എന്നിവയുടെ ഓഹരി വില്‍പ്പനയുടെയും സാഹചര്യത്തില്‍ ഓഹരി വിപണിയിൽ ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തോടെ തുടക്കം. തുടര്‍ച്ചയായി വിദേശ നിക്ഷേപകര്‍ വില്‍പ്പന നടത്തുന്നതും വിപണിയെ ബാധിച്ചിട്ടുണ്ട്. സെന്‍സെക്സ് 666.85 പോയിന്റ് താഴ്ന്ന് 57,244.83 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയും 196.55 പോയിന്റ് താഴ്ന്ന് 17,196.05 ലെത്തി.
എം ആന്‍ഡ് എം, ഡോ റെഡ്ഡീസ്, നെസ്ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, അള്‍ട്രാടെക് സിമന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാരുതി സുസുക്കി എന്നിവയാണ് ആദ്യ ഘട്ട വ്യാപാരത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത്.എച്ച്സിഎല്‍ ടെക്നോളജീസ്, ഭാരതി എയര്‍ടെല്‍, പവര്‍ ഗ്രിഡ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
വ്യാഴാഴ്ച സെന്‍സെക്സ് 874.18 പോയിന്റ് ഉയര്‍ന്ന് 57,911.68 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 256.05 പോയിന്റ് ഉയര്‍ന്ന് 17,392.60 ലും.
ഏഷ്യയിലെ ഓഹരിവിപണികളായ ടോക്കിയോ, ഹോങ്കോംഗ്, ഷാങ്ഹായ്, സിയോള്‍ എന്നിവ മിഡ്-സെഷന്‍ വ്യാപരത്തില്‍ താഴ്ന്ന നിലയിലാണ്. അമേരിക്കന്‍ ഓഹരിവിപണികളും വ്യാഴാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ഒരു ശതമാനം ഇടിഞ്ഞ് ബാരലിന് 107.25 ഡോളറിലെത്തി.
ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വ്യാഴാഴ്ച 713.69 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വിറ്റഴിച്ചു.