Summary
മുംബൈ: രണ്ട് ദിവസത്തെ നഷ്ടത്തിനുശേഷം വിപണി ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണികളിലെ മുന്നേറ്റവും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളിലെ വാങ്ങലിന്റെയും പിന്തുണയില്‍ സെന്‍സെക്‌സ് 777 പോയിന്റ് ഉയര്‍ന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 862.35 പോയിന്റ് ഉയര്‍ന്ന് 57,442.24 ലേക്ക് ഉയര്‍ന്ന സെന്‍സെക്‌സ് 776.72 പോയിന്റ് ഉയര്‍ന്ന് 57,356.61 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 246.85 പോയിന്റ് ഉയര്‍ന്ന് 17,200.80 ലും വ്യാപാരം അവസാനിപ്പിച്ചു. പവര്‍ഗ്രിഡ്, ടൈറ്റന്‍, എംആന്‍ഡ്എം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, […]
മുംബൈ: രണ്ട് ദിവസത്തെ നഷ്ടത്തിനുശേഷം വിപണി ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണികളിലെ മുന്നേറ്റവും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളിലെ വാങ്ങലിന്റെയും പിന്തുണയില്‍ സെന്‍സെക്‌സ് 777 പോയിന്റ് ഉയര്‍ന്നു.
വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 862.35 പോയിന്റ് ഉയര്‍ന്ന് 57,442.24 ലേക്ക് ഉയര്‍ന്ന സെന്‍സെക്‌സ് 776.72 പോയിന്റ് ഉയര്‍ന്ന് 57,356.61 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 246.85 പോയിന്റ് ഉയര്‍ന്ന് 17,200.80 ലും വ്യാപാരം അവസാനിപ്പിച്ചു.
പവര്‍ഗ്രിഡ്, ടൈറ്റന്‍, എംആന്‍ഡ്എം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, എസ്ബിഐ, ഭാരതി എയര്‍ടെല്‍, എച്ച് യുഎല്‍ എന്നിവരാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍. എന്നാല്‍, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി, ടിസിഎസ് എന്നീ കമ്പനികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഹോംകോംഗ്, സിയോള്‍ എന്നിവയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ ഷാങ്ഹായ് വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
യൂറോപ്യൻ ഓഹരിവിപണികളും ഉച്ചകഴിഞ്ഞുള്ള സെഷനില്‍ നേട്ടത്തിലാണ്. ഇന്നലെ അമേരിക്കന്‍ ഓഹരിവിപണിയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 0.75 ശതമാനം താഴ്ന്ന് ബാരലിന് 101.55 ഡോളറായി.