image

8 May 2022 11:01 AM IST

Corporates

ഷിപ്പിംഗ് കോര്‍പറേഷന്റെ ഓഹരി വിറ്റഴിക്കല്‍ സെപ്റ്റംബറോടെ

PTI

ഷിപ്പിംഗ് കോര്‍പറേഷന്റെ ഓഹരി വിറ്റഴിക്കല്‍ സെപ്റ്റംബറോടെ
X

Summary

ഡെല്‍ഹി: ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രാധാന്യം കുറഞ്ഞ ആസ്തികളുടെ വേര്‍പെടുത്തല്‍ പൂര്‍ത്തിയായതിനുശേഷം സെപ്റ്റംബറില്‍ കമ്പനിയുടെ ഓഹരി വിറ്റഴിക്കല്‍ നടപടികളാരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വില്‍പ്പന പ്രകിയയുടെ ഭാഗമായി സര്‍ക്കാര്‍ ഷിപ്പിംഗ് ഹൗസ്, ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രാധാന്യം കുറഞ്ഞ ആസ്തികളെ കമ്പനിയില്‍ നിന്നും വേര്‍പ്പെടുത്തുകയാണ്. "ആസ്തികൾ കമ്പനിയില്‍ നിന്നും വേര്‍പ്പെടുത്തക എന്നത് സമയമെടുക്കുന്ന പ്രവര്‍ത്തനമാണ്. മൂന്ന്-നാല് മാസത്തിനുള്ളില്‍ വില്‍പ്പനയ്ക്കായുള്ള അപേക്ഷകള്‍ ക്ഷണിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്," ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഷിപ്പിംഗ് കോര്‍പറേഷന്റെ ബോര്‍ഡ് കഴിഞ്ഞയാഴ്ച്ച യോഗം […]


ഡെല്‍ഹി: ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രാധാന്യം കുറഞ്ഞ ആസ്തികളുടെ വേര്‍പെടുത്തല്‍ പൂര്‍ത്തിയായതിനുശേഷം സെപ്റ്റംബറില്‍ കമ്പനിയുടെ ഓഹരി വിറ്റഴിക്കല്‍ നടപടികളാരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വില്‍പ്പന പ്രകിയയുടെ ഭാഗമായി സര്‍ക്കാര്‍ ഷിപ്പിംഗ് ഹൗസ്, ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രാധാന്യം കുറഞ്ഞ ആസ്തികളെ കമ്പനിയില്‍ നിന്നും വേര്‍പ്പെടുത്തുകയാണ്.
"ആസ്തികൾ കമ്പനിയില്‍ നിന്നും വേര്‍പ്പെടുത്തക എന്നത് സമയമെടുക്കുന്ന പ്രവര്‍ത്തനമാണ്. മൂന്ന്-നാല് മാസത്തിനുള്ളില്‍ വില്‍പ്പനയ്ക്കായുള്ള അപേക്ഷകള്‍ ക്ഷണിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്," ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ഷിപ്പിംഗ് കോര്‍പറേഷന്റെ ബോര്‍ഡ് കഴിഞ്ഞയാഴ്ച്ച യോഗം ചേര്‍ന്ന് മുംബൈയിലെ ഷിംപ്പിംഗ് ഹൗസും, മാരിടൈം ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും വേര്‍പെടുത്തി ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലാന്‍ഡ് ആന്‍ഡ് അസറ്റ്‌സ് ലിമിറ്റഡ് എന്നൊരു കമ്പനിയിലേക്ക് മാറ്റാനുള്ള സമയക്രമം തീരുമാനിച്ചിരുന്നു. ഈ ആസ്തികളുടെ വില ഏകദേശം 2,392 കോടി രൂപ വരും.