image

10 May 2022 2:34 PM IST

Market

ലാഭം ഇടിഞ്ഞു, വെങ്കീസ് ഓഹരികള്‍ നാലു ശതമാനം താഴ്ന്നു

MyFin Bureau

ലാഭം ഇടിഞ്ഞു, വെങ്കീസ് ഓഹരികള്‍ നാലു ശതമാനം താഴ്ന്നു
X

Summary

പൂനേ ആസ്ഥാനമായ പൗള്‍ട്രി, ആനിമല്‍ വാക്‌സിന്‍ ഉത്പാദകരായ വെങ്കീസിന്റെ ഓഹരി വില ഇന്ന് 4.25 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ നാലാംപാദ അറ്റാദായത്തില്‍ 26 ശതമാനം കുറവ് വന്നതിനെ തുടര്‍ന്നാണിത്. കമ്പനി 57.37 കോടി രൂപ നികുതി കിഴിച്ചുള്ള ലാഭം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 77.90 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ മൊത്തത്തിലുള്ള സാമ്പത്തിക നില നാലാം പാദത്തില്‍ മെച്ചപ്പെട്ടിരുന്നുവെങ്കിലും കോഴിത്തീറ്റയുടേയും അനുബന്ധ ഉത്പന്നങ്ങളുടേയും വന്‍വിലക്കയറ്റം കമ്പനിയുടെ ലാഭക്ഷമതയെ ബാധിച്ചു.