image

17 May 2022 2:39 PM IST

Banking

മികച്ച നാലാംപാദ ഫലം: ഇന്‍ഡോകോ 6 ശതമാനം ഉയര്‍ന്നു

MyFin Bureau

മികച്ച നാലാംപാദ ഫലം: ഇന്‍ഡോകോ 6 ശതമാനം ഉയര്‍ന്നു
X

Summary

ഇന്‍ഡോകോ റെമഡീസിന്റെ ഓഹരി വില 6.35 ശതമാനം ഉയര്‍ന്നു. ഇന്‍പുട്ട് ചെലവുകളും ചരക്ക് നീക്ക ചെലവുകളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലും കമ്പനിയുടെ നാലാംപാദ ഫലം മികച്ചതായതാണ് ഇതിനു കാരണം. ഫാര്‍മ കമ്പനിയുടെ 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തിലെ നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 25 കോടി രൂപയില്‍ നിന്നും 61.8 ശതമാനമായി ഉയര്‍ന്ന് 40.45 കോടി രൂപയായി. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 305.14 കോടി രൂപയില്‍ നിന്നും 34.07 ശതമാനം ഉയര്‍ന്ന് […]


ഇന്‍ഡോകോ റെമഡീസിന്റെ ഓഹരി വില 6.35 ശതമാനം ഉയര്‍ന്നു. ഇന്‍പുട്ട് ചെലവുകളും ചരക്ക് നീക്ക ചെലവുകളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലും കമ്പനിയുടെ നാലാംപാദ ഫലം മികച്ചതായതാണ് ഇതിനു കാരണം.

ഫാര്‍മ കമ്പനിയുടെ 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തിലെ നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 25 കോടി രൂപയില്‍ നിന്നും 61.8 ശതമാനമായി ഉയര്‍ന്ന് 40.45 കോടി രൂപയായി. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 305.14 കോടി രൂപയില്‍ നിന്നും 34.07 ശതമാനം ഉയര്‍ന്ന് 409.13 കോടി രൂപയുമായി. അറ്റ വില്‍പ്പനയുടെ അടിസ്ഥാനത്തിലുള്ള എബിറ്റിഡ ( EBIDTA to net sales) 2022 ലെ നാലാം പാദത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 54.6 കോടി രൂപയിൽ (18.5 ശതമാനം) നിന്ന് 80.5 കോടി രൂപയിലെത്തി (20.1 ശതമാനം).

ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളും, ചരക്കു നീക്ക ചെലവുകളും നിലനിൽക്കുമ്പോഴും കമ്പനിക്ക് വില്‍പ്പനയില്‍ മികച്ച നേട്ടം കൈവരിക്കാനായെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ അദിഥി പനാന്‍ന്ദികര്‍ പറഞ്ഞു.