25 May 2022 2:53 PM IST
Summary
ബെയർ ക്രോപ്പ് സയൻസിന്റെ ഓഹരികൾ 4.88 ശതമാനം വർധിച്ചു. 2022 സാമ്പത്തിക വർഷത്തിലെ നാലാം പാദം അവസാനിച്ചപ്പോൾ കമ്പനിയുടെ അറ്റാദായത്തിൽ 146.68 ശതമാനം വർധനവാണ് റിപ്പോർട്ട് ചെയ്തത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 152.7 കോടി രൂപയായി. കഴിഞ്ഞ വർഷത്തിൽ ഇതേ പാദത്തിൽ ഇത് 61.9 കോടി രൂപയായിരുന്നു. കാര്യക്ഷമമായ ഡിമാൻഡ് വർദ്ധനവ്, ഇതര ബിസിനസ്സ് മോഡലുകളുടെ വിപുലീകരണം, പുതിയ ഉത്പന്നങ്ങൾ വിപണിയിലേക്ക് എത്തിച്ചത് എന്നിവ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ 11 ശതമാനം വളർച്ച നൽകി. […]