image

25 May 2022 2:35 PM IST

Banking

ബോണസ് ഇഷ്യൂ: മിന്റാ ഇൻഡസ്ട്രീസ് ഓഹരികൾ 7 ശതമാനം ഉയർന്നു

MyFin Bureau

ബോണസ് ഇഷ്യൂ: മിന്റാ ഇൻഡസ്ട്രീസ് ഓഹരികൾ 7 ശതമാനം ഉയർന്നു
X

Summary

മിന്റാ ഇൻഡസ്ട്രീസ്ന്റെ ഓഹരികൾ 6.78 ശതമാനം ഉയർന്നു. ഓഹരി ബോണസ് ഇഷ്യൂ, പുതിയ ഫണ്ട് കണ്ടെത്തൽ, ബിസിനസിന്റെ വിപുലീകരണം മുതലായവ ബോർഡ് മീറ്റിംഗിൽ അംഗീകരിച്ചതിനെ തുടർന്നാണ് ഓഹരി വില ഉയർന്നത്. 1:1 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികൾ നല്കാൻ തീരുമാനിച്ചിരിക്കുന്നത്. അതായത്, ഓരോ ഓഹരിക്കും ഒരു ഓഹരി വീതം ഉടമകൾക്ക് നൽകും. കൂടാതെ, മിന്റ് ഇൻഡസ്ട്രീസ് വിയറ്റ്നാം കമ്പനിയ്ക്ക് ലൈറ്റിംഗ് ഉത്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതിനുള്ള അനുമതിയും നൽകി. ഈ പദ്ധതിക്കായുള്ള ആകെ ചെലവ് 36.80 കോടി രൂപയാണ്. ഈ […]


മിന്റാ ഇൻഡസ്ട്രീസ്ന്റെ ഓഹരികൾ 6.78 ശതമാനം ഉയർന്നു. ഓഹരി ബോണസ് ഇഷ്യൂ, പുതിയ ഫണ്ട് കണ്ടെത്തൽ, ബിസിനസിന്റെ വിപുലീകരണം മുതലായവ ബോർഡ്...

മിന്റാ ഇൻഡസ്ട്രീസ്ന്റെ ഓഹരികൾ 6.78 ശതമാനം ഉയർന്നു. ഓഹരി ബോണസ് ഇഷ്യൂ, പുതിയ ഫണ്ട് കണ്ടെത്തൽ, ബിസിനസിന്റെ വിപുലീകരണം മുതലായവ ബോർഡ് മീറ്റിംഗിൽ അംഗീകരിച്ചതിനെ തുടർന്നാണ് ഓഹരി വില ഉയർന്നത്. 1:1 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികൾ നല്കാൻ തീരുമാനിച്ചിരിക്കുന്നത്. അതായത്, ഓരോ ഓഹരിക്കും ഒരു ഓഹരി വീതം ഉടമകൾക്ക് നൽകും.

കൂടാതെ, മിന്റ് ഇൻഡസ്ട്രീസ് വിയറ്റ്നാം കമ്പനിയ്ക്ക് ലൈറ്റിംഗ് ഉത്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതിനുള്ള അനുമതിയും നൽകി. ഈ പദ്ധതിക്കായുള്ള ആകെ ചെലവ് 36.80 കോടി രൂപയാണ്. ഈ വർഷം ഡിസംബറോടു കൂടി ഇതി​ന്റെ പ്രവർത്തനം ആരംഭിക്കും . മിന്റ് ഇന്ടസ്ട്രീസിന്റെ ഉപസ്ഥാപനമായ ചെന്നൈയിലെ മിന്ദരിക പ്രൈവറ്റ് ലിമിറ്റഡിന്റെ വിപുലീകരത്തിനായുള്ള പ്രൊപ്പോസലിനും അംഗീകാരം നൽകി. 4W സ്വിച്ചസ് ഉല്പാദിപ്പിക്കുന്ന കമ്പനിയാണ് ഇത്. ഈ പദ്ധതിക്കായി കമ്പനി അനുവദിച്ചിരിക്കുന്ന തുക 72.89 കോടി രൂപയാണ്. ഇതിൽ നിന്നുള്ള ഉൽപ്പാദനം 2023 ജനുവരിയോട് കൂടി ആരംഭിക്കും.

പ്രവർത്തനങ്ങൾക്കായി ഫണ്ട് കണ്ടെത്താൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ബോണ്ടുകളിലൂടെയും, കടപ്പത്രങ്ങളിലൂടെയും 1,000 കോടി രൂപ സമാഹരിക്കാനും തീരുമാനിച്ചു. ഓഹരി ഇന്ന് 891.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.