image

31 May 2022 1:59 PM IST

Banking

6,388 കോടി രൂപയുടെ ഓര്‍ഡർ: എന്‍സിസി ഓഹരികൾ നേട്ടത്തില്‍

MyFin Bureau

6,388 കോടി രൂപയുടെ ഓര്‍ഡർ: എന്‍സിസി ഓഹരികൾ നേട്ടത്തില്‍
X

Summary

മേയ് മാസത്തിൽ 6,388 കോടി രൂപയുടെ മൂന്ന് ഓര്‍ഡറുകൾ ലഭിച്ചതോടെ എന്‍സിസി ഓഹരികളുടെ വില മൂന്നു ശതമാനം ഉയര്‍ന്നു. അതില്‍ ഏറ്റവും വലിയ ഓര്‍ഡര്‍ 5,688 കോടി രൂപയുടേതാണ്. എംഎസ്ഡിപിയുടെ രണ്ടാം ഘട്ടത്തിനു കീഴിലുള്ള മലാഡ് മലിനജല ശുദ്ധീകരണ സൗകര്യത്തിന്റെ രൂപകല്‍പ്പന, നിര്‍മ്മാണം, നടത്തിപ്പ്, പരിപാലനം എന്നിവയ്ക്കായി ബ്രിഹൻ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ലഭിച്ചതാണ് ഈ ഓര്‍ഡർ. ആറു വര്‍ഷത്തിനുള്ളില്‍ രൂപകല്‍പന ചെയ്യുന്നതിനും, കെട്ടിടനിര്‍മ്മാണത്തിനുമായി 3,833 കോടി രൂപയും, പ്രവൃത്തി പൂര്‍ത്തിയാക്കുന്ന തീയതി മുതല്‍ 15 […]


മേയ് മാസത്തിൽ 6,388 കോടി രൂപയുടെ മൂന്ന് ഓര്‍ഡറുകൾ ലഭിച്ചതോടെ എന്‍സിസി ഓഹരികളുടെ വില മൂന്നു ശതമാനം ഉയര്‍ന്നു. അതില്‍ ഏറ്റവും വലിയ ഓര്‍ഡര്‍ 5,688...

മേയ് മാസത്തിൽ 6,388 കോടി രൂപയുടെ മൂന്ന് ഓര്‍ഡറുകൾ ലഭിച്ചതോടെ എന്‍സിസി ഓഹരികളുടെ വില മൂന്നു ശതമാനം ഉയര്‍ന്നു. അതില്‍ ഏറ്റവും വലിയ ഓര്‍ഡര്‍ 5,688 കോടി രൂപയുടേതാണ്. എംഎസ്ഡിപിയുടെ രണ്ടാം ഘട്ടത്തിനു കീഴിലുള്ള മലാഡ് മലിനജല ശുദ്ധീകരണ സൗകര്യത്തിന്റെ രൂപകല്‍പ്പന, നിര്‍മ്മാണം, നടത്തിപ്പ്, പരിപാലനം എന്നിവയ്ക്കായി ബ്രിഹൻ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ലഭിച്ചതാണ് ഈ ഓര്‍ഡർ.

ആറു വര്‍ഷത്തിനുള്ളില്‍ രൂപകല്‍പന ചെയ്യുന്നതിനും, കെട്ടിടനിര്‍മ്മാണത്തിനുമായി 3,833 കോടി രൂപയും, പ്രവൃത്തി പൂര്‍ത്തിയാക്കുന്ന തീയതി മുതല്‍ 15 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി 1,855 കോടി രൂപയും എന്നിങ്ങനെയാണ് ഓര്‍ഡര്‍. ബാക്കിയുള്ള രണ്ട് ഓര്‍ഡറുകളും സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നാണെന്ന് കമ്പനി പറഞ്ഞു. എന്‍സിസിയുടെ ഓഹരികൾ ബിഎസ്ഇയില്‍ 64.50 രൂപയിലാണ് ക്ലോസ് ചെയ്തത്.