2 Jun 2022 2:42 PM IST
Summary
ബാലാജി അമിൻസ്ന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ 6 ശതമാനം ഉയർന്നു 3,454 രൂപയായി. കമ്പനിയുടെ ഉപസ്ഥാപനമായ ബാലാജി സ്പെഷ്യലിറ്റി കെമിക്കൽസിനു ഐപിഒ വഴി ഫണ്ട് സമാഹരിക്കുന്നതിന് അനുമതി ലഭിച്ചതാണ് കാരണം. 250 കോടി രൂപ സമാഹരിക്കുന്നതിനുള്ള ഫ്രഷ് ഇഷ്യൂകളോ, കമ്പനിയിലെ നിലവിലെ നിക്ഷേപകർക്കായി 'ഓഫർ ഫോർ സെയിൽ' വയ്ക്കാനോ ആണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ബാലാജി അമിൻസ്, മുൻനിര കെമിക്കൽ നിർമാണ കമ്പനിയാണ്. ബാലാജി സ്പെഷ്യലിറ്റി കെമിക്കലിന്റെ 55 ശതമാനം ഓഹരികളും ബാലാജി അമിൻസ് ആണ് സ്വന്തമാക്കിയിട്ടുള്ളത്. എങ്കിലും, […]
ബാലാജി അമിൻസ്ന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ 6 ശതമാനം ഉയർന്നു 3,454 രൂപയായി. കമ്പനിയുടെ ഉപസ്ഥാപനമായ ബാലാജി സ്പെഷ്യലിറ്റി കെമിക്കൽസിനു ഐപിഒ വഴി ഫണ്ട് സമാഹരിക്കുന്നതിന് അനുമതി ലഭിച്ചതാണ് കാരണം.
250 കോടി രൂപ സമാഹരിക്കുന്നതിനുള്ള ഫ്രഷ് ഇഷ്യൂകളോ, കമ്പനിയിലെ നിലവിലെ നിക്ഷേപകർക്കായി 'ഓഫർ ഫോർ സെയിൽ' വയ്ക്കാനോ ആണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ബാലാജി അമിൻസ്, മുൻനിര കെമിക്കൽ നിർമാണ കമ്പനിയാണ്. ബാലാജി സ്പെഷ്യലിറ്റി കെമിക്കലിന്റെ 55 ശതമാനം ഓഹരികളും ബാലാജി അമിൻസ് ആണ് സ്വന്തമാക്കിയിട്ടുള്ളത്. എങ്കിലും, ഒരു ഓഹരിയുടമ എന്ന നിലയിൽ, മേല്പറഞ്ഞ ഐപിഓ യിൽ പങ്കെടുക്കുന്നതിനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല. കമ്പനിയുടെ ഓഹരി 3,300 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.