14 Jun 2022 2:50 PM IST
Summary
എയര്‍ബസ് എ220 വിമാനത്തിനായുള്ള എസ്‌കേപ്പ് ഹാച്ച് ഡോര്‍ നിര്‍മ്മിക്കാനുള്ള കരാര്‍ നേടിയതിനെ തുടര്‍ന്ന് ബിഎസ്ഇ യിലെ ദിവസ വ്യാപാരത്തിനിടയിൽ ഡൈനാമാറ്റിക് ടെക്നോളജീസിന്റെ ഓഹരികൾ 9.57 ശതമാനം ഉയര്‍ന്നു. എയര്‍ബസ് അറ്റ്‌ലാന്റിക് എസ്എഎസിന്റെ അനുബന്ധ സ്ഥാപനമായ സ്റ്റെലിയ എയ്‌റോനോട്ടിക് കാനഡ ആണ് ബെംഗലൂരു ആസ്ഥാനമായുള്ള ഡൈനാമാറ്റികിന് കരാര്‍ നല്‍കിയത്. ദിവസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 2,043.35 രൂപയില്‍ കമ്പനി ഓഹരികൾ എത്തിയിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ വില 2.85 ശതമാനം ഉയര്‍ന്ന് 1,917.90 രൂപയിലെത്തി. യൂറോപ്പിലെയും ഇന്ത്യയിലെയും അത്യാധുനിക ഡിസൈന്‍ […]
എയര്‍ബസ് എ220 വിമാനത്തിനായുള്ള എസ്‌കേപ്പ് ഹാച്ച് ഡോര്‍ നിര്‍മ്മിക്കാനുള്ള കരാര്‍ നേടിയതിനെ തുടര്‍ന്ന് ബിഎസ്ഇ യിലെ ദിവസ വ്യാപാരത്തിനിടയിൽ ഡൈനാമാറ്റിക് ടെക്നോളജീസിന്റെ ഓഹരികൾ 9.57 ശതമാനം ഉയര്‍ന്നു.
എയര്‍ബസ് അറ്റ്‌ലാന്റിക് എസ്എഎസിന്റെ അനുബന്ധ സ്ഥാപനമായ സ്റ്റെലിയ എയ്‌റോനോട്ടിക് കാനഡ ആണ് ബെംഗലൂരു ആസ്ഥാനമായുള്ള ഡൈനാമാറ്റികിന് കരാര്‍ നല്‍കിയത്. ദിവസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 2,043.35 രൂപയില്‍ കമ്പനി ഓഹരികൾ എത്തിയിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ വില 2.85 ശതമാനം ഉയര്‍ന്ന് 1,917.90 രൂപയിലെത്തി.
യൂറോപ്പിലെയും ഇന്ത്യയിലെയും അത്യാധുനിക ഡിസൈന്‍ സൗകര്യങ്ങളില്‍ ഓട്ടോമോട്ടീവ്, എയ്റോസ്പേസ്, സെക്യൂരിറ്റി, ഹൈഡ്രോളിക് എൻജിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന കമ്പനിയാണ് ഡൈനാമാറ്റിക് ടെക്നോളജീസ്.
2006 മുതല്‍ എയര്‍ബസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനി ഇപ്പോള്‍ വിമാന ബോഡി ഭാഗങ്ങളുടെ നിര്‍മ്മാണത്തിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ്. "ഇന്ത്യയില്‍ A220 ശ്രേണിയ്ക്ക് പൂര്‍ണ്ണ യോഗ്യതയുള്ള ഒരു ഇക്കോസിസ്റ്റം സ്ഥാപിക്കുന്നതിനുള്ള മാര്‍ഗദര്‍ശിയായി ഡൈനാമാറ്റിക് മാറും. ഇന്ത്യന്‍ വിതരണ ശൃംഖലയുടെ ഗുണനിലവാരത്തിന്റെ സാക്ഷ്യപത്രമാണിത്," സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഉദയന്ത് മല്‍ഹോത്ര പറഞ്ഞു.