image

26 Aug 2022 12:11 PM IST

Gold

തിളക്കം മങ്ങി ജൂലൈയിലെ രത്‌ന, ആഭരണ കയറ്റുമതി

James Paul

Diamond ring
X

Summary

മുംബൈ: ഇന്ത്യയുടെ രത്‌ന-ആഭരണ കയറ്റുമതി ജൂലൈയില്‍ 24,913.99 കോടി രൂപയായി കുറഞ്ഞതായി ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 25,157.64 കോടി രൂപയുടെ കയറ്റുമതിയാണ് നേടാനായത്. 'രത്‌നങ്ങളുടേയും ആഭരണങ്ങളുടേയും കയറ്റുമതി ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പിന്നോട്ടാണ്. എന്നിരുന്നാലും, എന്നിരുന്നാലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നേരിയ കുറവുണ്ടായി,' ജിജെഇപിസി ചെയര്‍മാന്‍ കോളിന്‍ ഷാ പറഞ്ഞു.


മുംബൈ: ഇന്ത്യയുടെ രത്‌ന-ആഭരണ കയറ്റുമതി ജൂലൈയില്‍ 24,913.99 കോടി രൂപയായി കുറഞ്ഞതായി ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 25,157.64 കോടി രൂപയുടെ കയറ്റുമതിയാണ് നേടാനായത്. 'രത്‌നങ്ങളുടേയും ആഭരണങ്ങളുടേയും കയറ്റുമതി ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പിന്നോട്ടാണ്. എന്നിരുന്നാലും, എന്നിരുന്നാലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നേരിയ കുറവുണ്ടായി,' ജിജെഇപിസി ചെയര്‍മാന്‍ കോളിന്‍ ഷാ പറഞ്ഞു.
ജിജെഇപിസി കണക്കുകള്‍ പ്രകാരം, ഏപ്രില്‍-ജൂലൈ കാലയളവിലെ മൊത്തത്തിലുള്ള രത്‌ന -ആഭരണ കയറ്റുമതി 10.99 ശതമാനം ഉയര്‍ന്ന് 1,03,931.14 കോടി രൂപയായി. എന്നിരുന്നാലും, ജൂലൈയില്‍, പ്ലെയിന്‍ ഗോള്‍ഡ് ആഭരണങ്ങളുടെ മൊത്ത കയറ്റുമതി 24.22 ശതമാനം ഉയര്‍ന്ന് 2,591.67 കോടി രൂപയായി. 2021 ജൂലൈയില്‍ ഇത് 2,086.41 കോടി രൂപയുമായിരുന്നു.
ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സിഇപിഎ) ശേഷമാണ് പ്രധാനമായും മുന്നേറ്റമുണ്ടായതെന്ന് ജിജെഇപിസി സൂചിപ്പിച്ചു.
യുകെയുമായും കാനഡയുമായുമുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ വിജയകരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, ഇത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കൂടുതല്‍ വര്‍ധിപ്പിക്കുമെന്നും ജിജെഇപിസി അറിയിച്ചു.
മുംബൈയില്‍ അടുത്തിടെ സമാപിച്ച ഇന്ത്യാ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഷോയിലും (ഐഐജെഎസ്) ഈ വര്‍ഷം അവസാനം ദുബായില്‍ നടക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ ജെം ആന്‍ഡ് ജ്വല്ലറി ഷോയിലും (ഐജിജെഎസ്) മികച്ച പ്രകടനം കയറ്റുമതിക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് കോളിന്‍ ഷാ പറഞ്ഞു.