5 Sept 2022 3:11 PM IST
Summary
കെപിഐ ഗ്രീൻ എനർജിയുടെ ഓഹരികൾ ഇന്ന് 5 ശതമാനം ഉയർന്നു. 2018 ലെ ഗുജറാത്ത് ഹൈബ്രിഡ് പവർ പോളിസിയുടെ കീഴിലുള്ള 16.10 മെഗാ വാട്ടിന്റെ ഗ്രീൻ ഹൈബ്രിഡ് പവർ കപ്പാസിറ്റി സ്ഥാപിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഗുജറാത്തിലെ ഭാവ് നഗറിൽ മഹുവയിലെ ബുങ്കാർ സൈറ്റിൽ വികസിപ്പിക്കുന്ന ഈ പ്രോജെക്ടിൽ സൗരോർജവും, കാറ്റാടിയും ഉൾപ്പെടുന്നു. പദ്ധതിക്കായുള്ള 132 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ലഭിച്ചതായി കമ്പനി അറിയിച്ചു. ഇതോടൊപ്പം, വിവിധ കോർപറേറ്റുകളിൽ […]
കെപിഐ ഗ്രീൻ എനർജിയുടെ ഓഹരികൾ ഇന്ന് 5 ശതമാനം ഉയർന്നു. 2018 ലെ ഗുജറാത്ത് ഹൈബ്രിഡ് പവർ പോളിസിയുടെ കീഴിലുള്ള 16.10 മെഗാ വാട്ടിന്റെ ഗ്രീൻ ഹൈബ്രിഡ് പവർ കപ്പാസിറ്റി സ്ഥാപിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്.
ഗുജറാത്തിലെ ഭാവ് നഗറിൽ മഹുവയിലെ ബുങ്കാർ സൈറ്റിൽ വികസിപ്പിക്കുന്ന ഈ പ്രോജെക്ടിൽ സൗരോർജവും, കാറ്റാടിയും ഉൾപ്പെടുന്നു. പദ്ധതിക്കായുള്ള 132 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ലഭിച്ചതായി കമ്പനി അറിയിച്ചു. ഇതോടൊപ്പം, വിവിധ കോർപറേറ്റുകളിൽ നിന്നും ഇവിടെ ഉത്പാദിപ്പിക്കാനിരിക്കുന്ന വൈദ്യുതിയുടെ ദീർഘകാല ഊർജ കരാറുകൾ (പവർ പർച്ചേസിംഗ് എഗ്രിമെന്റ്) മുൻകൂറായി കമ്പനിക്കു ലഭിച്ചിട്ടുണ്ട്. 2023 മാർച്ചിലാണ് പദ്ധതി കമ്മീഷൻ ചെയുന്നത്. ഓഹരി 936.30 രൂപ വരെ ഉയർന്ന് 2.86 ശതമാനം നേട്ടത്തിൽ 916.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.