14 Sept 2023 5:49 PM IST
Summary
- കോഡി ടെക്‌നോലാബ് ഇഷ്യു സെപ്റ്റം. 15 - 20
- ഹോൾമാർക് ഒപ്‌റ്റോ-മെക്കാട്രോണിക്‌സ് ഇഷ്യു സെപ്റ്റം. 15 - 20
- സെല്ലെകോർ ഗാഡ്‌ജെറ്റ്‌സ് 50.77 കോടി സമാഹരിക്കും
കോഡി ടെക്‌നോലാബ് ലിമിറ്റഡ്
കോഡി ടെക്‌നോലാബ് ഇഷ്യൂ സെപ്റ്റംബർ 15-ന് 27.52 കോടി രൂപയുടെ പബ്ളിക് ഇഷ്യുമായി മൂലധന വിപണിയിലെത്തും. ഇഷ്യു 20-ന് അവസാനിക്കും.
പത്തു രൂപ മുഖ വിലയുള്ള ഓഹരിയൊന്നിന് 160 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 800 ഓഹരികൾക്ക് അപേക്ഷിക്കണം. സെപ്റ്റംബർ 28-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
മാനവ് സുഭാഷ്ചന്ദ്ര പട്ടേൽ, മണാലി ക്രുനാൽ പട്ടേൽ, പൂജ സണ്ണി പട്ടേൽ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
ഇഷ്യൂ തുക ഗാന്ധിനഗറിലേ ഗിഫ്റ് സിറ്റിയിൽ പ്രവർത്തന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള മൂലധനച്ചെലവും കമ്പനിയുടെ വർദ്ധിച്ചുവരുന്ന പ്രവർത്തന മൂലധന ആവശ്യകതയും നിറവേറ്റുവാന്‍ ഉപയോഗിക്കും. തുകയുടെ ഒരു ഭാഗം വായ്പകളുടെ തിരിച്ചടവ്, പൊതു കോർപ്പറേറ്റ് , ഇഷ്യൂ ചെലവ് എന്നിവയ്ക്ക് ഉപയോഗിക്കും.
സ്റ്റാഫ് ഓഗ്‌മെന്റേഷൻ, എംഎൽ ഡെവലപ്‌മെന്റ്, എആർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ, എന്റർപ്രൈസ് മൊബിലിറ്റി, സിഎക്‌സ് സ്ട്രാറ്റജി ആൻഡ് ഡിസൈൻ, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ, ബിസിനസ് അനലിറ്റിക്‌സ് ആൻഡ് ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക്‌സ് ഐടി കൺസൾട്ടിംഗ്, മൊബൈൽ, വെബ് ആപ്പ് ഡെവലപ്‌മെന്റ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), ഐടി കൺസൾട്ടിംഗ് എന്നീ മേഖലകളിലാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ.
2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ, കോഡി ടെക്കിന്റെ മൊത്തം വരുമാനം 1109.10 ലക്ഷം രൂപയും അറ്റാദായം 318.09 ലക്ഷം രൂപയുമാണ്.
ഹോൾമാർക് ഒപ്‌റ്റോ-മെക്കാട്രോണിക്‌സ് ലിമിറ്റഡ്
ഗവേഷണം, വ്യവസായം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കാവശ്യമായ ശാസ്ത്ര, എഞ്ചിനീയറിംഗ് ഉപകരണങ്ങൾ നിർമ്മിക്കുന്ന ഹോൾമാർക് ഒപ്‌റ്റോ-മെക്കാട്രോണിക്‌സ് ഇഷ്യൂ സെപ്റ്റംബർ 15-ന് ആരംഭിച്ചു 20-ന് അവസാനിക്കും.
പത്തു രൂപ മുഖ വിലയുള്ള ഓഹരിയൊന്നിന് 40രൂപയാണ് വില. കുറഞ്ഞത് 3000 ഓഹരികൾക്ക് അപേക്ഷിക്കണം. സെപ്റ്റംബർ 28-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും. ഇഷ്യൂ വലുപ്പം 11.40 കോടി രൂപയാണ്.
പ്ലാന്റുകളും മെഷിനറികളും വാങ്ങുന്നതിനും പ്രവർത്തന മൂലധനാവശ്യങ്ങള്‍, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾക്കുമായി ഇഷ്യു തുക ഉപയോഗിക്കും.
ഇമേജിംഗ് ഉപകരണങ്ങൾ, അളവെടുക്കൽ ഉപകരണങ്ങൾ, സ്പെക്ട്രോസ്കോപ്പി, അനലിറ്റിക്കൽ ഉപകരണങ്ങൾ, ലാബ് ഉപകരണങ്ങൾ, ഫിസിക്സ് ലാബ് ഉപകരണങ്ങൾ, ബ്രെഡ്ബോർഡ് / ടേബിൾ ടോപ്പുകൾ, ഒപ്റ്റോ മെക്കാനിക്സ്, ഒപ്റ്റിക്സ്, ലീനിയർ ആന്‍ഡ് റൊട്ടേഷൻ സ്റ്റേജുകൾ, മോട്ടറൈസ്ഡ് ലൈൻ സ്റ്റേജുകൾ, ഭ്രമണപഥങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നു കമ്പനി.
കയറ്റുമതി ചെയ്യപ്പെടുന്ന വിവിധതരം ഇറക്കുമതിക്കു പകരമായി ഉപയോഗിക്കാവുന്ന നിരവധി ഉത്പന്നങ്ങളും കമ്പനി നിർമ്മിക്കുന്നു. സോളാർ സെല്ലുകൾക്കായുള്ള ക്വാണ്ടം എഫിഷ്യൻസി മെഷർമെന്റ് സ്റ്റേഷനുകൾ, ഫോട്ടോ-ലിത്തോഗ്രാഫിക്കുള്ള യുവി ലേസർ മാർക്കിംഗ് സ്റ്റേഷനുകൾ, ഓട്ടോമേറ്റഡ് റോട്ടറി ആന്റിന പൊസിഷനറുകൾ, നേർത്ത ഫിലിം അളവുകൾക്കുള്ള സ്പെക്ട്രോസ്കോപ്പിക് എലിപ്സോമീറ്റർ, യുവി ഓസോൺ ക്ലീനർ, സ്പെക്ട്രോസ്കോപ്പിക് റിഫ്ലെക്റ്റോമീറ്റർ, ഫോട്ടോ ഡിറ്റക്റ്റർ തുടങ്ങിയവ ഉൾപ്പെടുന്നതാണ് കമ്പനിയുടെ ഉത്പന്ന നിര.ഇത്തരത്തിലുള്ള 800-ലധികം ഉൽപ്പന്നങ്ങൾ ഹോൾമാർക് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സെല്ലെകോർ ഗാഡ്‌ജെറ്റ്‌സ് ലിമിറ്റെഡ്
സെല്ലെകോർ ഗാഡ്‌ജെറ്റ്‌സ് ലിമിറ്റഡിന്റെ പ്രാഥമിക പബ്ലിക് ഓഫർ 15-ന് ആരംഭിച്ചു 20-ന് അവസാനിക്കും. പത്തു രൂപ മുഖവിലയുള്ള ഇഷ്യുവിന്റെ പ്രൈസ് ബാൻഡ് 87-92 രൂപയാണ്. കുറഞ്ഞത് 1200 ഓഹരികൾക്ക് അപേക്ഷിക്കണം. സെപ്റ്റംബർ 28-ന് എൻഎസ്ഇ എസ്എംഇ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും. ഇഷ്യൂവിൽ നിന്ന് 50.77 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇഷ്യൂ തുക പ്രവർത്തന മൂലധനാവശ്യം, പൊതു കോർപ്പറേറ്റ് ആവശ്യങ്ങള്‍, ഇഷ്യൂ ചെലവുകൾ എന്നിവയ്ക്കായി ഉപയോഗിക്കും.
2020-ൽ സ്ഥാപിതമായ സെല്ലെകോർ ഗാഡ്‌ജെറ്റ്‌സ് ലിമിറ്റഡ് ടെലിവിഷനുകൾ, മൊബൈൽ ഫോണുകൾ, സ്‌മാർട്ട് വിയറബിളുകൾ, മൊബൈൽ ആക്‌സസറികൾ, സ്‌മാർട്ട് വാച്ചുകൾ, നെക്‌ബാൻഡുകൾ എന്നിവയുടെ സംഭരണം, ബ്രാൻഡിംഗ്, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു.
സെല്ലെകോർ ഗാഡ്‌ജെറ്റുകൾക്ക് രാജ്യമൊട്ടാകെ 1200-ലധികം സേവന കേന്ദ്രങ്ങളും 800-ലധികം വിതരണക്കാരുമുണ്ട്. 300-ലധികം ഉൽപ്പന്ന ശ്രേണികളുള്ള 24,000 റീട്ടെയിൽ സ്റ്റോറുകളിലും ഓഫ്‌ലൈൻ, ഓൺലൈൻ ചാനലുകളിലൂടെ പാൻ ഇന്ത്യയിൽ 100 ദശലക്ഷം ഉപയോക്താക്കളുമുണ്ട്.
കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളില്‍ കമ്പനി യഥാക്രമം 26,436.56 ലക്ഷം രൂപയും 12,128.99 ലക്ഷം രൂപയും വരുമാനം നേടിയിട്ടുണ്ട്.